Kerala NewsLocal NewsPolitics

കടമ്മനിട്ട മൗണ്ട് സിയോന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ നേതാവിനെ പുറത്താക്കി

Keralanewz.com

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിനെ പുറത്താക്കി.

ജെയ്‌സനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോളജിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു.

പ്രതിഷേധ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. കോളജ് ഓഫീസിലെ ഉപകരണങ്ങള്‍ തകര്‍ത്തു. സുപ്രീം കോടതി വരെ ജാമ്യാപേക്ഷ നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചും ബഹളം നടന്നു. പ്രതിഷേധത്തിന് പിന്നാലെ ജെയ്‌സനെ പുറത്താക്കിയതായി കോളജ് അധികൃതര്‍ അറിയിച്ചു.

Facebook Comments Box