Kerala NewsLocal NewsPolitics

ലോകായുക്ത ബില്ലില്‍ അണ്ണന്‍ തമ്ബി ബന്ധം; എസ്‌എഫ്‌ഐ ക്രിമിനല്‍ സംഘം: വി.ഡി സതീശന്‍

Keralanewz.com

കൊച്ചി: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്തയെ തളര്‍ത്തുന്ന ബില്ലില്‍ ഒപ്പുവച്ചത് ബിജെപി-സിപിഎം അണ്ണന്‍ -തമ്ബി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
എസ്‌എഫ്‌ഐ ക്രിമിനലുകള്‍ വിചാരണ നടത്തിയ രണ്ട് ബെല്‍റ്റ് പൊട്ടുന്നത് വരെ ആ കുഞ്ഞിനെ അടിച്ചു. കമ്ബി വടികൊണ്ടും വയറുകൊണ്ടും മര്‍ദ്ദിച്ചു. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കേയാക്കി നഗ്നനാക്കി പരസ്യമായി വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്.

എസ്‌എഫ്‌ഐ ക്രിമിനല്‍ സംഘമായി മാറി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കേരളം മുഴുവന്‍ വ്യാപക സമരത്തിലേക്ക് പോകും. കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭം നടക്കും.

സിപിഎം അനുകൂല അധ്യാപക സംഘടനയും ഇതിനു പിന്നിലുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും അത് മൂടിവയ്ക്കാന്‍ ഡീന്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളോട് വിവരങ്ങള്‍ പറയരുതെന്ന് കുട്ടികളെ അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെയാണോ അധ്യാപകര്‍ പെരുമാറേണ്ടത്. ഈ അധ്യാപകര്‍ക്കെതിരെയും നടപടി വേണം. ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

ടി.പി ചന്ദ്രശേഖരന്റെ തലച്ചോര്‍ തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് പറഞ്ഞത് സിപിഎമ്മാണ്. ചാലക്കുടിയില്‍ എസ്.ഐയുടെ കരണം അടിച്ചുപൊട്ടിക്കുമെന്ന് പറഞ്ഞത് എസ്്‌എഫ്‌ഐ നേതാവാണ്. സിപിഎം ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തിയെടുക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Facebook Comments Box