Kerala NewsLocal NewsPolitics

മുഖസാദൃശ്യമുള്ള വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Keralanewz.com

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി.

ആലപ്പുഴ സ്വദേശിനിയായ നേതാവിന്റെ പേരിലാണ് വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ വനിതാ നേതാവ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

വിദേശത്തെ ഒരുനമ്ബരില്‍നിന്നാണ് വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടിയത്. പിന്നീട് സുഹൃത്തുക്കളുടെ വാട്സാപ്പിലേക്കും ഇതേ വീഡിയോ അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചു. തുടർന്ന് വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് വനിതാ നേതാവ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വനിതാ നേതാവിന് വ്യാജവീഡിയോ അയച്ച നമ്ബർ വിദേശത്തുള്ള വള്ളികുന്നം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ നമ്ബറില്‍നിന്നാണ് വനിതാ നേതാവിന്റെ സുഹൃത്തുക്കള്‍ക്ക് വ്യാജവീഡിയോ അയച്ചുനല്‍കിയതെന്നും പറയുന്നു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലുംരീതിയിലുള്ള വ്യക്തിവിരോധമാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

Facebook Comments Box