തിരുവനന്തപുരം: സംസ്ഥാനത്ത ട്രഷറി നിയന്ത്രണം തുടരും. ജീവനക്കാര്‍ക്ക് ശമ്ബളംട്രഷറിയില്‍ വരുമെങ്കിലും പണം ഒറ്റയടിക്ക് പിന്‍വലിക്കാനാവില്ല.
50,000 രൂപയില്‍ കൂടുതല്‍ ചെക്ക് മാറാനാവില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
ജീവനക്കാര്‍ക്കുള്ള ശമ്ബളവും പെന്‍ഷനും മുടങ്ങില്ല. മൂന്ന് ദിവസം കൊണ്ട് ശമ്ബളം കൊടുത്തു തീര്‍ക്കും. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തികമായ എല്ലാ അവകാശങ്ങളും ധ്വംസിക്കുകയാണ്. 65 ലക്ഷത്തോളം പേരുടെ ക്ഷേമപെന്‍ഷനും കേന്ദ്രംതടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കാനുള്ള 57,400 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചിരിക്കുകയാണ്. നികുതി വരുമാനത്തില്‍ വരുത്തുന്ന കുറവ് അംഗീകരിക്കാനാവില്ല. അതില്‍ ശക്തമായ സമരം നടത്തേണ്ടതുണ്ട്. അതില്‍ ഒരുമിച്ചുള്ള സമരത്തിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്ബത്തിക അച്ചടക്കത്തേക്കാള്‍ മെച്ചമാണ് സംസ്ഥാനങ്ങളുടെ സാമ്ബത്തിക അച്ചടക്കം. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും ധനമന്ത്രി പറഞ്ഞു.