Tue. May 14th, 2024

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; കാര്‍ യാത്രികന് ഗുരുതര പരിക്ക്

By admin Mar 8, 2024
Keralanewz.com

കോട്ടയം: എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. കോട്ടയം കുര്യത്ത് ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.

മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പിൻചക്രങ്ങള്‍ പൂർണമായും വേർപെട്ടു.

കാർ യാത്രികന് ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ബസിലുണ്ടായവർക്ക് നിസാരമായ പരിക്കുകളേ ഏറ്റിട്ടുളളൂവെന്നാണ് വിവരം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സമീപത്തുളള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post