Sat. May 4th, 2024

ഇന്ന് കോട്ടയത്തേക്ക് പോരൂ തോമസ് ചാഴികാടനുമായി വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കാം

Keralanewz.com

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ തോമസ് ചാഴികാടനുമായി നിങ്ങളുടെ വികസനസ്വപ്‌നങ്ങൾ പങ്കുവെയ്ക്കാൻ അവസരം.
കഴിഞ്ഞ അഞ്ച് വർഷത്തോളം കോട്ടയത്തിന്റെ നാനാമേഖലകളിലും സർവതലസ്പർശിയായ വികസനം എത്തിച്ച എംപിയോട് സംവദിക്കാനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എത്തും. ഇന്ന് വൈകിട്ട് ഏഴിന് കോട്ടയത്താണ് സംവാദം.
എംപി നടത്തിയ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് വിലയിരുത്താനും പുതിയ വികസനമേഖലകൾ ചൂണ്ടിക്കാണിക്കാനും സംവാദത്തിനെത്തുന്നവർക്ക് അവസരമുണ്ട്.

വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് ഇടതുമുന്നണി ഒരുക്കുന്ന അവസരങ്ങളുടെ ഭാഗമായാണ് സ്ഥാനാർത്ഥിയുമായുള്ള സംവാദം. വികസനനേട്ടങ്ങളെ പരസ്യമായി വിലയിരുത്താൻ വോട്ടർമാർക്ക് അവസരം ലഭിക്കുന്നുവെന്നതാണ് ഏറെ പ്രത്യേകത.
തോമസ് ചാഴികാടന്റെ പ്രചരണാർത്ഥമുള്ള വി ലൈക്ക് ചാഴികാടൻ എന്ന ഫേസ്ബുക്ക് പേജിൽ സംവാദത്തിന്റെ തൽസമയസംപ്രേക്ഷണവും നടത്തും.

Facebook Comments Box

By admin

Related Post