Sat. Apr 27th, 2024

ഗോവയില്‍ ആദ്യമായി വനിതയെ ഇറക്കി ബിജെപി ; ദക്ഷിണഗോവ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പല്ലവി ഡെംപോ

By admin Mar 25, 2024
Keralanewz.com

ഗോവയില്‍ ബിജെപി ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതയാകാന്‍ പല്ലവി ഡെംപോ.

ഡെംപോ ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഇവര്‍ പൊതുതിരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാര്‍ത്ഥികളുടെ ഏറ്റവും പുതിയ പട്ടികയിലാണ് ഉള്‍പ്പെട്ടത്. ഇന്തോ-ജര്‍മ്മന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റായ പല്ലവി ഡെംപോ വെറും രണ്ടു തവണ മാത്രം ബിജെപി ജയിച്ചിട്ടുള്ള ദക്ഷിണഗോവ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍.

ദക്ഷിണ ഗോവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌കോ സര്‍ഡിന്‍ഹയാണ്, 1962 മുതല്‍ രണ്ട് തവണ മാത്രമാണ് ബിജെപി ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഗോവ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ (ജിസിസിഐ) തലവനായ ഒരു പ്രമുഖ വ്യവസായിയാണ് മിസ് ഡെംപോയുടെ ഭര്‍ത്താവ് ശ്രീനിവാസ് ഡെംപോ.

1999ലും 2014ലും ബിജെപി ഈ സീറ്റ് നേടിയെങ്കിലും നിലനിര്‍ത്താനായില്ല. 20 അസംബ്ലി സെഗ്മെന്റുകളിലായി വ്യാപിച്ചുകിടക്കുന്ന സൗത്ത് ഗോവ മണ്ഡലം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, യുണൈറ്റഡ് ഗോവന്‍സ് പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കിടയില്‍ മാറി. ഗോവന്‍ വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണയുമായ പല്ലവി ഡെംപോ പൂനെയിലെ എംഐടിയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും (എംബിഎ) നേടിയിട്ടുണ്ട്.

49 കാരിയായ ഈ സംരംഭക ഡെമ്ബോ ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായി മീഡിയ, റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. വെന്‍ഡല്‍ റോഡ്രിക്സ് ആരംഭിച്ച ഫാഷന്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ മ്യൂസിയമായ മോദ ഗോവ ഫൗണ്ടേഷന്റെ ട്രസ്റ്റിയായ അവര്‍ 2012 മുതല്‍ 2016 വരെ ഗോവ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്.

Facebook Comments Box

By admin

Related Post