Kerala NewsLocal NewsPolitics

രാഷ്ട്രീയത്തില്‍ വ്യക്തിഹത്യ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇടതുപക്ഷം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Keralanewz.com

കോട്ടയം : വ്യക്തിഹത്യ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച്‌ പറഞ്ഞത് ഓര്‍മയില്ലേയെന്നും ഇത്തരം വ്യക്തിഹത്യ ആര് ചെയ്താലും തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സര്‍ക്കാരില്‍ ബിജെപി സഖ്യം ഉള്ള മന്ത്രിമാര്‍ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. പിണറായി വിജയന്‍ ഏത് ചേരിയില്‍ ആണ് എന്നതിന് ജനങ്ങള്‍ക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കില്‍ പൊലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി എടുക്കും. രാഹുല്‍ ഗാന്ധി ജനങ്ങളുടെ നേതാവാണ്. ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുല്‍ ജീവിക്കുന്നത്. അദ്ദേഹത്തെ വിമര്‍ശിക്കുന്നതിന് വേറെ ചില ലക്ഷ്യങ്ങളുണ്ട്. മോദിയെ സന്തോഷപ്പെടുത്താന്‍ ആണിത്.

Facebook Comments Box