Wed. May 1st, 2024

‘സെക്സ്’ എന്റെ ഊര്‍ജ്ജ രഹസ്യമാണെന്ന് ടിഎംസി നേതാവ് മഹുവ മൊയ്ത്ര; വീഡിയോ വൈറല്‍

By admin Apr 18, 2024
Keralanewz.com

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ടിഎംസി നേതാവ് മഹുവ മൊയ്ത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹുവ മൊയ്ത്ര വൻ പ്രചാരണത്തിലാണ്. ഈ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാലാം ഘട്ടമായ മെയ് 13 ന് നടക്കും. ഇവിടെ മഹുവ മൊയ്‌ത്രയുടെ എതിരാളിയായി അമൃത റോയിയെ ബിജെപി രംഗത്തിറക്കി. സിപിഐ എമ്മില്‍ നിന്ന് എസ്‌എം സാദി മത്സരിക്കുന്നു.

അടുത്തിടെ കൃഷ്ണനഗറില്‍ പ്രചാരണത്തിനെത്തിയ മഹുവ മൊയ്ത്രയോട് ഒരു റിപ്പോർട്ടർ ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ ഊർജ്ജത്തിന്റെ രഹസ്യം എന്താണെന്ന് ആണ് അദ്ദഹം ചോദിച്ചത്. എന്നാല്‍ ഒന്നും ആലോചിക്കാതെ ‘സെക്സ്’ എന്നു മാത്രമല്ല, അത് സത്യമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

Facebook Comments Box

By admin

Related Post