കാസർഗോഡ്: മോദി അധികാരത്തില്‍ വന്നാല്‍ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ലെന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ആണ് കോണ്‍ഗ്രസ് ശ്രമമെന്നും ഹസ്സൻ പറഞ്ഞു.
കല്ല്യാശ്ശേരിയില്‍ 92 വയസ്സുകാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിലും ഹസ്സൻ പ്രതികരിച്ചു. സിപിഐഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവർ ആണ്. കണ്ണൂർ ജില്ലയില്‍ ഇത് സ്വാഭാവികമാണ്. വ്യവസ്ഥകള്‍ എല്ലാം ലംഘിക്കുകയാണ്. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. ഇത് ഗൗരവമുള്ള വിഷയമാണ്. ഇലക്ഷൻ കമ്മീഷന് പരാതി കൊടുത്തു.
Facebook Comments Box