കൊച്ചി: ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി (18) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആലുവ സ്റ്റേഷനില്‍ എത്തുന്നതിനിടെയാണ് റോജി ട്രെയിനില്‍നിന്ന് വീണത്.
ട്രെയിനിൻറെ അടിയില്‍പെട്ട് റോജിയുടെ കാലുകള്‍ അറ്റുപോയ നിലയിലായിരുന്നു. ഉടന്‍തന്നെ ആലുവ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Facebook Comments Box