Mon. Jan 13th, 2025

തന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് തന്നെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കണോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്; കെ മുരളീധരന്‍

By admin Jun 21, 2024 #congress #K muralidharan
Keralanewz.com

തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതേസമയം, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
തനിക്ക് വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയാണ്. സ്വന്തം ഇഷ്ടപ്രകാരമല്ല വട്ടിയൂര്‍ക്കാവ് വിട്ടു പോന്നതെന്നും പാര്‍ട്ടി പറഞ്ഞിട്ടാണ് വടകര മത്‌സരിച്ചതെന്നും, അവിടെ നിന്ന് തൃശൂരിലേക്ക് മാറാന്‍ പറഞ്ഞു, മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ തൃശ്ശൂരില്‍ തോല്‍വിയുണ്ടായി. ഇനിയുള്ള ഒന്നുരണ്ട് വര്‍ഷക്കാലം വട്ടിയൂര്‍ക്കാവില്‍ ഉണ്ടാകുമെന്നും എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.

എവിടെ മത്സരിക്കണമെന്ന കാര്യവും പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പക്ഷേ തന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് ആണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരു മ്പോള്‍ സജീവമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post