Kerala News

ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌ വെയറിൽ ചേർക്കണം

Keralanewz.com

ഡ്രൈവിങ് ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌ വെയറിൽ ചേർക്കണമെന്ന് മോട്ടർ വാഹന വകുപ്പു നിർദ്ദേശിച്ചു. സേവനങ്ങൾ പൂർണ്ണമായി ഓൺ ലൈൻ ആക്കുന്നതിനാലാണിത്. വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുള്ള മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺ ലൈനിലൂടെയാണ് ഇപ്പോൾ നൽകുന്നത്. മൊബൈൽ നമ്പർ ചേർക്കാത്തതും തെറ്റായ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതും കാരണം ചിലർക്ക് സേവനങ്ങൾ വൈകിയാണു ലഭിക്കുന്നത്. ഇതു പരിഹരിക്കാൻ കൂടിയാണ് പുതിയ നിർദ്ദേശം.
നമ്പർ ചേർക്കുന്നത്  ഏങ്ങനെ ?
www.parivahan.gov.in* എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. 
ഓൺ ലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. 
ഡ്രൈവിങ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക.
അപ്പോൾ തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. 
അപ്പോൾ ഒട്ടേറെ ഐക്കണുകളുടെ കൂട്ടത്തിൽ‌ ‘അപ്ഡേറ്റ് മൊബൈൽ നമ്പർ’ എന്നതു കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക.

ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി അതുപോലെ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒടിപി നമ്പർ ലഭിക്കും. 
അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക

Facebook Comments Box