തലയോലപ്പറമ്പ് : തലയോലപ്പറമ്ബ് പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിപിടികൂടിയ സംഭവത്തില്‍ പോലീസ് ഇരുവിഭാഗങ്ങള്‍ക്കുമെതിരേ കേസെടുത്തു.
നേതാക്കളടക്കം പരിക്കേറ്റ സംഭവത്തില്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള അനില്‍കുമാറിന്‍റെ പരാതിയില്‍ കെ.കെ. ഷാജി, രാഹുല്‍, നന്ദു ഗോപാല്‍, വിഷ്ണു വിജയൻ, പ്രമോദ് എന്നിവർക്കെതിരേയും എതിർപക്ഷത്തെ രാഹുല്‍, നന്ദു ഗോപാല്‍, പ്രമോദ് എന്നിവർക്ക് മർദനമേറ്റെന്ന പരാതിയില്‍ അനില്‍കുമാറിനെതിരേയും കേസെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഇടപെട്ട ഡിസിസി നേതൃത്വം ബന്ധപ്പെട്ടവരോട് വിശദീകരണം ആരാഞ്ഞു. പ്രവർത്തകർ തമ്മില്‍ സംഘർഷമൊഴിവാക്കാൻ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
Facebook Comments Box