രാഹുലിന് തടയിട്ട് പാലക്കാട്ടെ കോൺഗ്രസ്, ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിൽ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍ .
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കടുത്ത എതിർപ്പുമായ് കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്
ഇതിനെതിരെ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.(Rahul Mankoottathil)
സി പി എം വോട്ടുകള്‍ ലഭിക്കുന്നയാളെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവർ പറയുന്നത്. സി പി എമ്മിനെ നിരന്തരം അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടി ലഭിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ മണ്ണില്‍ ‘അണ്‍ഫിറ്റാ’ണെന്ന് പറയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍, പകരം കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചിരിക്കുകയാണ്.
Facebook Comments Box