നിഷ ജോസ് കെ മാണിയുടെ ക്യാൻസർ സന്ദേശയാത്രയ്ക്ക് ആശംസകളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് നിർമ്മല ജിമ്മിയും ജില്ല പഞ്ചായത്തംഗം പി എം മാത്യുവും ‘
കോട്ടയം:സ്ത്രീകളിലെ കാൻസറിനെതിരെ സന്ദേശ യാത്രയുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പത്നിയും, അറിയപ്പെടുന്ന സാമുഹിക പ്രവർത്തകയും, മികച്ച മോട്ടിവേറ്ററുമായ നിഷാ ജോസ് കെ മാണി.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ബ്രസ്റ്റ് കാൻസർ അതിജീവിച്ചതിൽ ഒരാളാണ്.ശ്രീമതി. നിഷ ജോസ് കെ മാണി.കാൻസറിനെ സ്വതസിദ്ധമായ പുഞ്ചിരിയോടെ കീഴ്പ്പെടുത്തി. അസുഖം ബാധ്യതരായ സ്ത്രീകളുടെ ആകുലതയെയും തുടച്ചുനീക്കുവാനായി അവരെ ബോധവൽക്കരിക്കുവാനായി യാത്ര തുടങ്ങുന്നു ഇതിനുമുൻപും കാൻസർ രോഗികളുടെ ക്ഷേമത്തിനായി ശ്രീ നിഷ ജോസ് ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു അന്ന് രോഗബാധിതർക്ക് സ്വന്തം മുടി മുറിച്ച് കൊടുത്ത് മാതൃകയായി.അതുകൊണ്ടുതന്നെ തന്നെ അസുഖം ബാധിച്ചപ്പോൾ വളരെ ലാഘവത്തോടെ അതിനെ നേരിടാൻ അവർക്ക് സാധിച്ചു. ആ മനോബലം തന്നെയാണ് അവർക്ക് ആ അസുഖത്തിനെ തിരെ പടപൊരുതാനും ചികിത്സിച്ചു ഭേദമാക്കുവാനും സാധിച്ചത്. തൻ്റെ ഭർതൃ പിതാവായ യശശരീരനായ കെ എം.മാണി ഉപയോഗിച്ചിരുന്ന 1616 ഇന്നോവ കാർ തന്നെയാണ് നിഷയും തിരഞ്ഞെടുത്തിരിക്കുന്നത്.
എപ്പോൾ വേണമെങ്കിലും പിടിപ്പെടാം എന്ന ഉൾക്കണ്ടയോടെ ഇരിക്കുന്ന 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ശ്രീമതി.നിഷ ജോസ് കെ മാണിയുടെ ഈ യാത്രയും ഇതിലെ സന്ദേശങ്ങളും അവരുടെ അനുഭവക്കുറിപ്പുകളും പ്രയോജനകരമാകും എന്ന കാര്യത്തിൽ തർക്കമില്ല.
ശ്രീമതി നിഷ ജോസ് കെ മാണിയുടെ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.