ലക്ഷങ്ങള്‍ കടമെടുത്തുപോയവര്‍ വെറും കൈയ്യോടെ നാട്ടിലേക്ക്… യുഎസില്‍ നിന്നും തിരിച്ചയച്ചവരില്‍ വിവാഹത്തിനെത്തിയ യുവതിയും
ന്യൂഡൽഹി: ഏഴാംക്കടലിനക്കരെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് പോയവരാണ് വ്യാഴാഴ്ച ഒന്നിമില്ലാതെ തിരികെ ജന്മനാട്ടില്‍ എത്തിയത്.
പലരും ഏജന്റൂമാർ മുഖേനയാണ് അമേരിക്കയിലേക്ക് എത്തിയത്. മതിയായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഏജന്റുമാർ മിക്കവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. എന്നാല്‍ അന്യാട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായതെന്ന് പലരും പറയുന്നു.
പഞ്ചാബിലെ വെർപാല്‍ ഗ്രാമത്തില്‍ നിന്നുള്ള സുഖ്ജീത് കൗർ എന്ന് പെണ്‍കുട്ടിക്കുണ്ടായത് ദാരൂണമായ അനുഭവമാണ്. യുഎസിലുള്ള കാമുകനുമായുള്ള വിവാഹത്തിനാണ് സുഖ്ജീത് എത്തിയത്. ഒരു ഏജന്റ് മുഖേനയാണ് അമേരിക്കയിലേക്ക് പ്രവേശിച്ചത്. പക്ഷെ, യുഎസിലേക്ക് പ്രവേശിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം സുഖ്ജീത് തിരിച്ചറിഞ്ഞത്. -ഇതോടെ സുഖ്ജീത് നാടുകടത്തപ്പെട്ടു.
42 ലക്ഷം രൂപ ഏജന്റിന് നല്‍കിയാണ് യുഎസില്‍ തൊഴില്‍ തേടിയെത്തിയതെന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തഹ്ലി ഗ്രാമത്തില്‍ നിന്നുള്ള ഹർവിന്ദർ സിംഗ് പറഞ്ഞു. പണം നല്കിയ ശേഷം നീണ്ട കാത്തിരിപ്പിനോടുവില്‍ വീസ ലഭിച്ചില്ലെന്ന് സിംഗിനെ ഏജന്റ് അറിയിക്കുകയായിരുന്നു. എന്നാല്‍ മെകിസിക്കോ വഴി അമേരിക്കയില്‍ എത്താമെന്നായിരുന്നു ഏജന്റ് നിർദേശം. പിന്നീട് ഡല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കും തുടർന്ന് ബ്രസീലിലേക്കും വിമാനത്തില്‍ എത്തി. അവിടെനിന്ന് ടാക്സിയില്‍ കൊളംബിയയിലേക്കും അവിടെ നിന്ന് പനാമയിലേക്കും കൊണ്ടുപോയി. അവിടെ നിന്ന് ഒരു കപ്പലില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞു, എന്നാല്‍ കപ്പല്‍ എത്തിയില്ല. പിന്നീട് രണ്ട് ദിവസം നീണ്ട കാല്‍നടയാത്ര.
ഒരു പർവത പാതയിലൂടെ നടന്നതിനുശേഷം, സിംഗിനെയും അദ്ദേഹത്തോടൊപ്പമുള്ള കുടിയേറ്റക്കാരെയും ഒരു ചെറിയ ബോട്ടില്‍ മെക്സിക്കോ അതിർത്തിയിലേക്ക് അയച്ചു. നാല് മണിക്കൂർ നീണ്ട കടല്‍ യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചു. യാത്രാ മദ്ധ്യേ പനാമ കാട്ടില്‍ മറ്റൊരാള്‍ മരിച്ചു. ഇക്കാലമത്രയും ശരിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. അവസാനം അതിർത്തി കടന്ന് അമേരിക്കയില്‍ ഏത്തപ്പെടുകയായിരുന്നു. ദാരാപൂർ ഗ്രാമത്തിലെ സുഖ്പാല്‍ സിങ്ങിനും സമാനമായ അനുഭവമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്.
അമേരിക്കയിലെത്താൻ കടല്‍ മാർഗം 15 മണിക്കൂർ യാത്ര ചെയ്തു, ആഴമേറിയ താഴ്വരകളാല്‍ ചുറ്റപ്പെട്ട കുന്നുകള്‍ക്കിടയിലൂടെ 45 കിലോമീറ്റർ നടന്നു. ‘ആർക്കെങ്കിലും പരിക്കേറ്റാല്‍, അവരെ അവിടെ ഉപേക്ഷിച്ചിട്ട് പോകും. വഴിയില്‍ നിരവധി മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു,’ അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്ന് യുഎസിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്ബ് പോലീസ് പിടിച്ചതിനാല്‍ യാത്ര ഫലം കണ്ടില്ല. “ഞങ്ങളെ 14 ദിവസം ഇരുണ്ട സെല്ലില്‍ പാർപ്പിച്ചു, ഞങ്ങള്‍ ഒരിക്കലും സൂര്യനെ കണ്ടിട്ടില്ല. തുടർന്ന് ജയില്‍ മോചനം നേടിയ ശേഷം അമേരിക്കയിലേക്ക് കടക്കുകയായിരുന്നു.തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാൻ ഒരിക്കലും ശ്രമിക്കരുതെന്ന് സുഖ്പാല്‍ സിംഗ് അഭ്യർത്ഥിച്ചു.അമേരിക്കയില്‍ നിന്നുള്ള മടക്ക യാത്ര നരകത്തേക്കാള്‍ മോശമായിരുന്നു”- 40 കാരനായ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചു.