Kerala NewsNational NewsPoliticsReligion

മുനമ്ബത്ത് പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി; ബിഷപുമാരെ ചര്‍ച്ചക്ക് വിളിച്ചു

Keralanewz.com

തിരുവനന്തപുരം:

കേരളത്തിന്റെ ഡല്‍ഹി പ്രതിനിധി കെവി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച്‌ ബിഷപും അറിയിച്ചു

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭാ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നത്. നേരത്തെ വഖഫ് ബില്ലിന് കെസിബിസി പിന്തുണ നല്‍കിയത് മുനമ്ബം വിഷയം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു

എന്നാല്‍ കഴിഞ്ഞ ദിവസം മുനമ്ബത്ത് എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രശ്‌നം തീരാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന സൂചനയാണ് നല്‍കിയത്. ഇതോടെയാണ് ബിജെപി പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭാ നേതൃത്വത്തിനിടയില്‍ ശക്തമായത്

Facebook Comments Box