കനഗോലുവും, കേരള കോൺഗ്രസും പിന്നെ മാധ്യമ സിൻഡിക്കേറ്റും
ന്യൂഡൽഹി:
2024ലെ ലോക്സഭ ഇലക്ഷനു ശേഷം കേരളത്തിലെ റിസൾട്ട് അവലോകനം ചെയ്യുന്ന മീറ്റിംഗിൽ സുനിൽ കന ഗോലു എത്തിയത് നിയോജക മണ്ഡലം തിരിച്ചുള്ള യുഡിഎഫിന്റെ സാധ്യതകൾ വിലയിരുത്തുന്ന വിപുലമായ റിപ്പോർട്ടുമായാണ് . സോണിയാഗാന്ധിയും, രാഹുൽഗാന്ധിയും മല്ലികാർജുനെ ഗാർ ഖെയും, കെ സി വേണുഗോപാലും ഉൾപ്പെടെ കോൺഗ്രസിന്റെ നേതൃത്വം മുഴുവൻ പങ്കെടുക്കുന്ന മീറ്റിംഗിൽ കേരളത്തിൽ നിന്ന് അന്നത്തെ KPCC പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് VD സതീശനും രമേശ് ചെന്നിത്തലയും MM ഹസ്സനും. കൂടാതെ എം. ലിജു, മണക്കാട് സുരേഷ്, ജെയ്സൺ ജോസഫ് എന്നിവർ നേതൃത്വം നൽകിയ വാർ റൂം ടീംമും, ഇരുപതിൽ18 സീറ്റുകൾ നേടിയ ഗംഭീര തിളക്കത്തിൽ ആത്മവിശ്വാസത്തിലാണ് പ്രസ്തുത മീറ്റിങ്ങിൽ പങ്കെടുത്തത്.
പക്ഷേ ഏവരെയും നിരാശരാക്കുന്നതായിരുന്നു കനഗോലു അവരുടെ മുന്നിൽ വെച്ച റിപ്പോർട്ട്. ഈ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയാണെങ്കിൽ UDF ന് ഏറിയാല്‍ 66 സീറ്റ് എന്നതായിരുന്നു റിപ്പോർട്ട്. അതിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്നത് മുസ്ലിം ലീഗ് മത്സരിക്കുന്ന മോണ്ഡലങ്ങളിൽ ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളിൽ അതാത് മണ്ഡലങ്ങളിലെ സാഹചര്യം നോക്കി മുസ്ലിം വിഭാഗം വോട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ കുത്തക എന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്ന നായർ സമുദായത്തിൽ വർദ്ധിച്ചു വരുന്ന ബിജെപിയുടെ ആഭിമുഖ്യം. സിപിഎം ഒഴികെയുള്ള ഈഴവ വോട്ടുകൾ ബി.ജെ.ഡി.എസ്സ് വഴി ബിജെപിയിലേക്ക് പോകുന്നു. എക്കാലത്തെയും UDF കുത്തക ആയിരുന്നു ക്രിസ്ത്യൻ വോട്ടുക വിശേഷിച്ച് കത്തോലിക്ക വോട്ടുകൾ ഉണ്ടായ വിള്ളൽ. കേന്ദ്രത്തിൽ കോൺഗ്രസും സംസ്ഥാനത്ത് LDF എന്നുള്ള നിക്ഷ്പക്ഷ വോട്ടർമാരുടെ വോട്ടിംഗ് പാറ്റേൺ, കോൺഗ്രസിൻ്റെ സ ഘടനാ ദൗർബല്യം തുടങ്ങിയവ ആയിരുന്നു.
ചുരുക്കത്തിൽ വളരെ ഈസിയായി മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിൽ അധികാരത്തിൽ എത്തും എന്നായിരുന്നു റിപ്പോർട്ടിന്റെ സാരാംശം.
തുടർന്ന് വിശദമായ ചർച്ചകൾക്കൊടുവിൽ പരിഹാര നിർദേശമായി കത്തോലിക്കൻ ആയ ഒരാളെ കെപിസിസി പ്രസിഡണ്ടായി കണ്ടെത്തുവാനും, കോൺഗ്രസിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുകയും മധ്യതിരുതാംകൂറിലെ യുഡിഎഫ് ബെൽറ്റ് ശക്തിപ്പെടുത്തുവാൻഎന്ത് വിലകൊടുത്തും കേരള കോൺഗ്രസ് (എം)നെ തിരികെ യുഡിഎഫിലെത്തിക്കുവാനും ആ യോഗത്തിൽ തീരുമാനം ഉണ്ടായി. 71 എന്ന് മാജിക് നമ്പരിൽ എത്തുവാൻ അവതരിപ്പിച്ച മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കുക എന്നുള്ളതാണ്.കന ഗോലുവിന്റെ റിപ്പോർട്ട് പ്രകാരം 25000 ത്തിന് മുകളിൽ വോട്ടുകൾ മൂന്നു മണ്ഡലങ്ങളിലും, പതിനായിരത്തിന് മുകളിൽ വോട്ടുകൾ 12, മണ്ഡലത്തിലും 5000ത്തിന് മുകളിൽ വോട്ടുകൾ പത്തു മണ്ഡലങ്ങളിലും ആയിരത്തിൽ കുറയാതെ വോട്ടുകൾ 27മണ്ഡലങ്ങളിലും കേരള കോൺഗ്രസി (എം)ന് ഉണ്ട് എന്നുള്ളതാണ്. കൂടാതെ 140 മണ്ഡലങ്ങളിലും പേരിനുള്ളങ്കിലും അണികളുള്ള ഒരു രാഷ്ട്രീയപാർട്ടിയാണ് കേരള കോൺഗ്രസ് (എം) എന്ന് അടിവരയിട്ടു പറയുന്നു. ചുരുക്കത്തിൽ 25 മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിശ്ചയിക്കുവാനും ഇരുപത്തിയാറു മണ്ഡലങ്ങളിൽ വിജയത്തിന് കാര്യമായി സംഭാവന നൽകുവാനും അങ്ങനെ മൊത്തം 52മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തുവാൻ കേരള കോൺഗ്രസ് (എം)നാവും. മണ്ഡല പുന:നിർണയത്തിനുശേഷം ഏതാണ്ട് 60 മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ സ്വാധീനം ഉണ്ട്.മണ്ഡല പുനർനിയത്തിനുശേഷം നടന്ന അസംബ്ലി ഇലക്ഷനിൽ ഒരിക്കൽ മാത്രമാണ് കേരളത്തിൽ UDF അധികാരത്തിലെത്തിയത് അതും 71 സീറ്റിന്റെ ഭൂരിപക്ഷത്തിൽ പിന്നീട് രണ്ട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് 73 ആയതല്ലാതെ കാര്യമായ നേട്ടം ഉണ്ടാക്കുവാൻ നിയമസഭ ഇലക്ഷനിൽ ഐക്യ ജനാധിപത്യമുന്നണിക്ക് കേരളത്തിൽ കഴിഞ്ഞിട്ടില്ല. മാത്രമല്ല കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിന് ശേഷം ഒരിക്കൽ പോലും കേരളാ കോൺഗ്രസ് (എം)ഇല്ലാതെ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഇതോടെ
യോഗ തീരുമാനങ്ങൾ കർക്കശത്തോടെ നടപ്പിലാക്കുവാനുള്ള നിർദ്ദേശം എഐസിസി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നൽകുകയായിരുന്നു.
യുഡിഎഫിന്റെ സമ്പൂർണ്ണ നേതൃ ഗോഗത്തിൻ കനഗോലു – വാർ റൂം റിപ്പോർട്ടുകളും ഹൈക്കമാന്റെ നിർദ്ദേശവും കെ സി വേണുഗോപാൽ റിപ്പോർട്ട് ചെയ്തു. കേരള കോൺഗ്രസിനെ പുറത്താക്കിയതിൻ്റെ മണ്ടത്തരവും തിരിച്ചു കൊണ്ടുവരേണ്ടതിൻ്റെ അനിവാര്യതയും യുഡിഎഫിന് നേതൃത്വത്തിന് ഒന്നടങ്കം ബോധ്യമായി മുസ്ലിം ലീഗ് കേരളാ കോൺഗ്രസി (എം)നെ തിരികെ കൊണ്ടുവന്നില്ലങ്കിൽ അതിൻ്റെ പ്രത്യാഘാതം കോൺഗ്രസ് ഒറ്റയ്ക്ക് നേരിടേണ്ടിവരുമെന്ന് വരെ പറഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരം. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേരള കോൺഗ്രസി (എം)നെ ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫിലേക്ക് ക്ഷണിക്കാതെ ക്ഷണിക്കുന്നത്.പിജെ ജോസഫ് പോലും ലയനം അടഞ്ഞ അധ്യായമല്ല എന്ന് പറഞ്ഞത് യുഡിഎഫ് പതിച്ച ഗർത്തത്തിന്റെ ആഴം തിരിച്ചറിഞ്ഞിട്ടാണ്.
ജോസ് കെ മാണിയെ അല്ല ആരെ വേണമെങ്കിലും കൂടെ കൂട്ടാം തൊടുപുഴയിൽ മകനെ ഉറപ്പിച്ചാൽ മതി PJ ജോസഫിന് ഒരേ ഒരു ഡിമാൻ്റ് മാത്രമേ നിലവിൽ ഉള്ളു. പക്ഷേ മോൻസ് ജോസഫ് ഇടഞ്ഞു നിൽക്കുകയാണ്, ഞാൻ ഇടതുപക്ഷത്തിന്റെ കൂടെയും വലതുപക്ഷത്തിന്റെയും കൂടെയും നിന്ന് കടുത്തുരുത്തി വിജയിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ചെങ്കിലും ആ വിരട്ടൊന്നും ആരും കാര്യമായി മുഖവിലയ്ക്കെടുത്തിട്ടില്ല.ഒരുവട്ടം കൂടെ പ്രതിപക്ഷത്തിരിക്കാൻ ഉള്ള ആരോഗ്യം തങ്ങൾക്കില്ലെന്ന് മുസ്ലീം ലീഗ് അടക്കം ഉള്ള ഘടക കക്ഷികൾ നിലപാടെടുത്തു. . മോൺസിനെയും ജോസ് കെ മാണി വിരുദ്ധ വോട്ടുകൾ മാത്രം കൈമുതലുള്ള മാണി സി കാപ്പനെയും ഒരു പഞ്ചായത്ത് മെമ്പർ പോലും കൂടിയില്ലാത്ത കാപ്പൻ്റെ പാർട്ടിയെയും അവർ ഉയർത്തുന്ന എതിർപ്പിനേയും അവഗണിക്കുവാനുള്ള തീരുമാനത്തിലാണ് UDF നേതൃത്വം .
യുഡിഎഫ് യോഗത്തിൽ കാപ്പൻ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വേമ്പനാട്ട് റിസോട്ട് കോടിമത
മാധ്യമ സിൻ്റിക്കേറ്റ് യോഗം
കേരള കോൺഗ്രസ്
വിരോധിയായ കോട്ടയത്തെ മുൻ മന്ത്രി കൂടിയായ ‘ നേതാവിൻ്റെയും എക്സിക്കൂട്ടീവ് ചെയർമാൻ്റെയും അന്തിചർച്ചയിൽ നിഷ്പക്ഷ കോൺഗ്രസ് മുഖമായ സീനിയർ മാധ്യമപ്രവർത്തകൻ്റെയും നേതൃതത്തിൽ മാധ്യമ പ്രവർത്തനത്തെ 4 കാശിന് വേണ്ടി കുട്ടിക്കൊടുക്കുവാൻ തയ്യാറായ മാധ്യമ സിൻഡിക്കേറ്റിൻ്റെ മേലാളർമാരുടെ യഥാർത്ഥ മാപ്രകളുടെ യോഗം ചേർന്നു.
ആ യോഗത്തിൽ കേരള കോൺഗ്രസിനെ തിരികെ എത്തിക്കുന്നതിന് പകരം വടക്കാക്കി തനിക്ക് ആക്കുക അല്ലെങ്കിൽ വെടക്കാക്കി വെടിതീർക്കുക എന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ടു നിക്കുവാൻ ധാരണയിൽ എത്തി എന്നാണറിയുന്നത്.
അതിനുശേഷം നടന്ന പൊറോട്ട നാടകങ്ങളാണ് കഴിഞ്ഞ ഒന്നരമാസമായി രാഷ്ട്രീയ കേരളം കാണുന്നത്. എങ്ങനെയും ഞങ്ങളുടെ കൂടെ എത്തിക്കും എന്ന് യുഡിഎഫ് നേതാക്കൾമാർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്പിൻപറ്റിയാണ് ചാനലുകളിൽ മുന്നണി മാറുന്നു എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായത്.
എന്നാൽ കേരളാ കോൺഗ്രസ് (എം)ൻ്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കുവാനുള്ള ആസൂത്രിത ശ്രമം. കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ അഭിവാജ്യ ഘടകമാണെന്നും മുനണിയിൽ ഉറച്ച് നിൽക്കുമെന്നും പാർട്ടി ചെയർമാനും , ലീഡറും അർത്ഥ ശങ്കയില്ലാത്ത വിധം വ്യക്തമാക്കിയതിലൂടെ അതിൻ്റ മുനഒടിഞ്ഞു.പിന്നെ ജോസ് കെ മാണിയുടെ സീറ്റിനെ ചൊല്ലിയായിരുന്നു ചർച്ച’പാലായിൽ നിന്ന് മാറുമെന്നും കടുത്തുരുത്തിയിലാണ്, ചാലക്കുടിയിലാണ് / തിരുവമ്പാടിയിലാണ് എന്നു പറഞ്ഞ്, ഒരു വർഷം കഴിഞ്ഞു നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ സീറ്റ് വിഭജനം ആഘോഷമാക്കുന്നു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുവാനുള്ള നീച തന്ത്രം.ഇല്ലാത്ത നിർദ്ദേശം വല്ലാത്ത ആവേശത്തോടെ മാധ്യമങ്ങളിൽ വന്നത് താഴെത്തട്ടിലുള്ള സിപിഎം പ്രവർത്തകർ കേരള കോൺഗ്രസ് (എം)നെ സംശയത്തോടെ നോക്കുവാൻ ലാക്കാക്കിയുള്ളതായിരുന്നു.ശക്തമായ സംഘടനാ ശേഷിയും കൃത്യമായ മുന്നണി അവബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും ഉള്ള ഇടതുപക്ഷ പ്രവർത്തകരുടെ മുമ്പിൽ നനഞ്ഞ പടക്കുമായി മാറുമെങ്കിലും മേടിച്ച അച്ചാരത്തിന് മാധ്യമങ്ങൾമാധ്യമങ്ങൾ പണിയെടുക്കുന്നു.
വയറ്റിൽ പിഴപ്പാണല്ലോ എല്ലാത്തിനും പിന്നിൽ എന്നാശ്വസിക്കാം.