മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ തേടി അമിത് ഷാ, പ്രധാനമന്തിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്ന് സൂചന
ന്യൂഡല്‍ഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെന്ന് സൂചന.
അദ്ദേഹം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി
അവർക്ക് ജാമ്യം നിഷേധിച്ച വിവരവും തിരക്കിയെന്നാണ് സൂചന. എം പിമാരുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു.
വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നതും ഇത് ദേശീയ തലത്തില്‍ ബി ജെ പിയെ പ്രതിരോധത്തില്‍ ആക്കുന്നതും മൂലമാണ് ഈ ഇടപെടല്‍.
Facebook Comments Box