Sat. May 4th, 2024

പൗരത്വ ഭേഭഗതി നിയമം; നടപടികൾ പൂർത്തിയാക്കി ഉടൽ പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രസര്‍ക്കാര്‍

By admin Nov 27, 2023 #bjp
Keralanewz.com

ന്യൂഡൽഹി:പൗരത്വ ഭേഭഗതി നിയമ നടപടികള്‍ പൂര്‍ത്തിയാക്കാൻ കേന്ദ്രസര്‍ക്കാര്‍. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടികൾ വേഗത്തിലാക്കുന്നത് .

ചട്ടങ്ങള്‍ മാര്‍ച്ചില്‍ പ്രസിദ്ധികരിയ്ക്കും. 2020ല്‍ ആണ് പൗരത്വ ഭേഭഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. പൗരത്വ നിയമം പാസ്സായപ്പോള്‍ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

നിയമം പാസ്സായെങ്കിലും സമരം ശക്തമായ സാഹചര്യത്തില്‍ ചട്ടങ്ങള്‍ പ്രസിദ്ധികരിച്ചിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിച്ചിരിക്കുന്നത്. ചട്ടങ്ങളുടെ കരട് ഇതിനകം തയ്യാറായെന്നാണ് വിവരം. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മാര്‍ച്ചില്‍ അന്തിമമായി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്. ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് പൗരത്വ നിയമ ഭേദഗതി. ഏകീകൃത സിവില്‍ കോഡ് നടപടികള്‍ക്കും പൗരത്വ നിയമങ്ങളുടെ ചട്ടം പ്രസിദ്ധീകരിക്കേണ്ടത് അത്യാവിഷനമാണ്.

Facebook Comments Box

By admin

Related Post