Kerala NewsPolitics

കേരള കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് പ്രിൻസി ലൂക്കോസ് അന്തരിച്ചു.വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങും വഴി ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

Keralanewz.com

കോട്ടയം: കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. 53 വയസായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2021 ൽ മന്ത്രി വി.എൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ദേഹം ഇന്ന് സെപ്റ്റംബർ 8 തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിക്കും.

Facebook Comments Box