Thu. Mar 28th, 2024

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവും,മാതാവും അറസ്റ്റിൽ

By admin Sep 7, 2021 #news
Keralanewz.com

ആറ്റിങ്ങൽ : ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവും,മാതാവും അറസ്റ്റിൽ. കവലയൂർ സ്വദേശി ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്

ഏഴ് മാസം മുൻപാണ് ഷിബിൻ ഫേസ്‌ബുക്ക് വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസിലാക്കിയ ഷിബിൻ തന്റെ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി വിവരങ്ങൾ ചോദിച്ചപ്പോൾ സഹായിക്കണമെന്ന് ആവിശ്യപെടുകയായിരുന്നു. ഷിബിനെ സഹായിക്കാനായി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാരറിയാതെ പെൺകുട്ടി ഷിബിന് നൽകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സ്വർണം നഷ്ടപെട്ട വിവരം പെൺകുട്ടിയുടെ കുടുംബം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി വിവരങ്ങൾ പുറത്ത് പറഞ്ഞത്.

പോലീസ് ഷിബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9.80 ലക്ഷം രൂപ പിടിച്ചെടുത്തു. 27 പവൻ സ്വർണം തനിക്ക് ലഭിച്ചെന്നും അത് വിറ്റ് കിട്ടിയ പണമാണെന്നും ഷിബിൻ പൊലീസിന് മൊഴി നൽകി. ഷിബിന്റെ മാതാവ് ഷാജിലായാണ് സ്വർണം വിൽക്കാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

Facebook Comments Box

By admin

Related Post