Sun. Apr 28th, 2024

ഇന്ത്യയില്‍ നൂറു കോടി വാക്സീന്‍ ഉല്‍പ്പാദിപ്പിക്കും: അമേരിക്കയും ജപ്പാനും സാമ്ബത്തിക സഹായം നല്‍കുമെന്ന് ബൈഡന്‍

By admin Sep 25, 2021 #Modi #us visit
Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നൂറു കോടി വാക്സീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്കയും ജപ്പാനും സാമ്ബത്തിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ക്വാഡ് ഉച്ചകോടിയില്‍ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീന്‍ ഇന്ത്യയില്‍ ഉത്പാദിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. വാഷിംഗ്ടണില്‍ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബൈഡന്‍ വാക്സിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലില്‍ ആശങ്ക പങ്കുവച്ച്‌ ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാന്‍ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തില്‍ പുതിയ അദ്ധ്യായമെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശം പ്രേരണയെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ തുടര്‍ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post