Kerala News

17കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

Keralanewz.com

തൊടുപുഴ: പീരുമേടിനു സമീപം കരടിക്കുഴിയില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി പീഡിപ്പിച്ചതായി ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. അയല്‍വാസി ആനന്ദിനെയാണ് പീരുമേട് പോലിസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കുളത്തില്‍ നിന്നും 18ന് മൃതദേഹം കണ്ടെത്തി.

പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തായ ആനന്ദാണ് പീഡിപ്പിച്ചതെന്ന് പോലിസിന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാളിത് നിഷേധിച്ചു. തുടര്‍ന്ന് ആനന്ദ് ഉള്‍പ്പെടെ മൂന്നു പേരുടെ സാമ്ബിള്‍ ശേഖരിച്ച്‌ ഡിഎന്‍എ പരിശോധനക്കയച്ചു.

കാണാതാകുന്നതിന്റെ തലേദിവസം ഇരുവരും ഒന്നിച്ച്‌ ആശുപത്രിയിലും മറ്റും പോയിരുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അനന്ദിനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook Comments Box