Thu. Apr 25th, 2024

പഠനം ഹാപ്പിയാകും, സ്കൂ​ള്‍ തു​റ​ക്കല്‍: ആദ്യ രണ്ടാഴ്​ച ഒൗപചാരിക പഠനമില്ല

By admin Oct 23, 2021 #school opening
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്കൂ​ള്‍ തു​റ​ക്കു​േ​മ്ബാ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ആ​ഹ്ലാ​ദ​ക​ര​മാ​യ പ​ഠ​നാ​നു​ഭ​വം പ​ക​രു​ന്ന ‘ഹാ​പ്പി​ന​സ്​ പ​ഠ​ന പ​ദ്ധ​തി’. എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു. സ്​​കൂ​ള്‍ തു​റ​ക്കു​േ​മ്ബാ​ള്‍ കു​ട്ടി​ക​ളെ നേ​രി​ട്ട്​ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ പ​ക​രം ര​ണ്ടാ​ഴ്​​ച ഒൗ​പ​ചാ​രി​ക പ​ഠ​ന​മു​ണ്ടാ​കി​ല്ല. ഏ​റെ​ക്കാ​ല​മാ​യി സ്​​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ അ​തി​ലേ​ക്ക്​ ഒ​രു​ക്കു​ന്ന സ​ന്ന​ദ്ധ​ത പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ ഇൗ ​കാ​ല​ത്ത്​ ന​ട​പ്പാ​ക്കു​ക. എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഭാ​ഷ വി​ഷ​യ​ങ്ങ​ളി​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലാം​ഗ്വ​ജ്​ ഗെ​യി​മു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. പാ​ഠ​പു​സ്​​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഇൗ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.

കു​ട്ടി​ക​ളി​ലെ പ​ഠ​ന വി​ട​വ്​ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. സ്​​കൂ​ളു​ക​ളി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലെ പോ​ലെ സ​മ്ബൂ​ര്‍​ണ അ​ധ്യ​യ​നം സാ​ധ്യ​മ​ല്ലെ​ന്ന​തി​നാ​ല്‍ ഡി​ജി​റ്റി​ല്‍/​ഒാ​ണ്‍​ലൈ​ന്‍ -ഒാ​ഫ്​​ലൈ​ന്‍ രീ​തി​ക​ള്‍ സം​യോ​ജി​പ്പി​ച്ചു​​ള്ള സ​മ്മി​ശ്ര പ​ഠ​ന​രീ​തി​യും ന​ട​പ്പാ​ക്കും. കു​ട്ടി​ക​ളെ വി​വി​ധ ബാ​ച്ചു​ക​ളാ​ക്കി സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​ല്‍ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ പൂ​ര്‍​ണ രൂ​പം അ​ധ്യാ​പ​ക​ന്​ കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​ന്‍ മ​തി​യാ​യ സ​മ​യം ല​ഭി​ക്കാ​തെ വ​രും. ഇ​ത്​ മ​റി​ക​ട​ക്കാ​ന്‍ കു​റ​ച്ച്‌​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്​​കൂ​ളി​ലും കു​റ​ച്ച്‌​ കു​ട്ടി വീ​ട്ടി​ലി​രു​ന്ന്​ ഒാ​ണ്‍​ലൈ​ന്‍, ഡി​ജി​റ്റ​ല്‍ രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ സ്വ​ത​ന്ത്ര​മാ​യി ചെ​യ്യു​ന്ന​തു​മാ​യ രീ​തി​യി​ലും ആ​വി​ഷ്​​ക​രി​ക്കും.

ഡ​യ​റ്റു​ക​ള്‍ ത​യാ​റാ​ക്കി​യ ഇൗ ​പ​ദ്ധ​തി എ​സ്.​സി.​ഇ.​ആ​ര്‍.​ടി കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കി​യാ​ണ്​ അ​ധ്യാ​പ​ക​ര്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. സ​മ്മി​ശ്ര രീ​തി​യി​ലു​ള്ള പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാം എ​ന്ന​തി​ലാ​ണ്​ അ​ധ്യാ​പ​ക​ര്‍​ക്ക്​ പ്ര​ധാ​ന​മാ​യും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​ഠ​ന​നേ​ട്ട​ങ്ങ​ള്‍ ആ​ര്‍​ജി​ച്ചോ എ​ന്ന​റി​യു​ന്ന പ്ര​വ​ര്‍​ത്ത​നം ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ലാ​ണെ​ങ്കി​ല്‍ ശ്ര​ദ്ധ, ആ​ശ​യ വി​നി​മ​യം, വാ​യ​ന, എ​ഴു​ത്ത്​ എ​ന്നി​വ​യി​ലെ ക​ഴി​വു​ക​ളി​ല്‍ ഉൗ​ന്നി​യാ​യി​രി​ക്കും പ​ഠ​ന​നേ​ട്ടം വി​ല​യി​രു​ത്ത​ല്‍. മ​റ്റ്​ വി​ഷ​യ​ങ്ങ​ളി​ലും അ​വ​ക്ക്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​യി​രി​ക്കും കു​ട്ടി​ക​ളു​ടെ ക​ഴി​വ്​ വി​ല​യി​രു​ത്തു​ക. ഇ​തി​നെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പ​ഠ​ന​ത്തി​െന്‍റ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക്​​ പ്ര​വേ​ശി​ക്കു​ക.

Facebook Comments Box

By admin

Related Post