Kerala News

സഞ്ജിത്ത് കൊലക്കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ്

Keralanewz.com

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്.

സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്.

കേസില്‍ ഇന്നലെ മുണ്ടക്കയത്തുനിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Facebook Comments Box