Kerala News

കൊറോണക്കാലത്തു അസുഖങ്ങള്‍ വരാതിരുന്നതിനു കാരണം യോഗ സ്ഥിരമായി പ്രാക്ടീസു ചെയ്യുന്നതുകൊണ്ടാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്

Keralanewz.com

കൊറോണക്കാലത്തു അസുഖങ്ങള്‍ വരാതിരുന്നതിനു കാരണം യോഗ സ്ഥിരമായി പ്രാക്ടീസു ചെയ്യുന്നതുകൊണ്ടാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ പാരമ്പര്യത്തിന്റെ ഏറ്റവംു ഉത്കൃഷ്ടമായ സംഭാവനകളിലൊന്നാണ് യോഗ. യോഗയുടെ അടിസ്ഥാനം ചിത്തവൃത്തി നിരോധനം ആണ്. മനസ്സിനെ ശാന്തമാക്കി യോഗാത്മകമാക്കി മാറ്റുക എന്നതാണ് മുഖ്യം. അതുപോലെ പ്രധാനമായ മറ്റൊന്ന് യമനിയമം അനുസരിച്ചു ജീവിക്കുക എന്നതാണ്. അഹിംസ, സത്യം മറ്റുള്ളവന്റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക. കാമ ക്രോധ ലോഭമോഹങ്ങളെ അടക്കിനിര്‍ത്തി ആന്തരീകവും മാനസീകവും ശാരീരികവുമായ ശുദ്ധി എങ്ങനെ കൈവരുത്തനാന്‍ കഴിയുമെന്നതാണ് യോഗയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.
ഈ കൊറോണക്കാലത്ത് യോഗാഭ്യാസം സ്ഥിരമായ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. യമനിയമങ്ങളിലെ സൗചമാണ് അനുവര്‍ത്തിക്കേണ്ടത്. ശരീരം പരിസരം, ജീവിത ക്രമങ്ങള്‍ എല്ലാം ഈ വൃത്തിയാക്കലില്‍ ഉള്‍പ്പെടുന്നു.
രോഗം ബാധിച്ചാല്‍ ഓക്സിജന്‍ ലെവല്‍ കുറയുന്നതാണ് ഇപ്പോഴത്തെ മരണകാരണങ്ങളില്‍ മുഖ്യമായി കണ്ടുവരുന്നത്. സ്ഥിരമായി യോഗാഭ്യാസം ചെയ്താല്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ശ്വാസഗതിയെ നിയന്ത്രിക്കുന്ന പ്രാണായാമം അടക്കം ഏവരും പരിശീലിക്കണം. അത് ഒരു ഗുരുമുഖത്തുനിന്നും ആകുന്നതാണ് ഉത്തമം. -ജയരാജ് പറഞ്ഞു. തന്റെ ഗുരു ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാനീസാണെന്നും ഡോ എന്‍ ജയരാജ് പറഞ്ഞു.
താന്‍ വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. കുട്ടികള്‍ പഠനത്തോടൊപ്പം യോഗയും അഭ്യസിക്കണം. കളിക്കളങ്ങളില്‍ പോകാന്‍ സാധിക്കാതെ വീട്ടില്‍തന്നെ ഇരിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും ശാരീരിക ക്ഷമതയ്ക്കും യോഗ നല്ലതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box