ബ്രെസ്റ് കാൻസർ ബോധവൽക്കരണ ക്യാമ്പയിനുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്ലാ വർഷവും ഒക്ടോബർ സ്തനാർബുദ അവബോധ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. ലോകത്താകമാനമുള്ള കണക്കെടുത്താൽ ശ്വാസകോശാർബുദത്തിനു ശേഷം രണ്ടാം സ്ഥാനത്തുള്ള കാൻസർ ആണ് ബ്രെസ്റ് കാൻസർ അഥവാ സ്തനാർബുദം. ഇന്ത്യയിൽ കാൻസർ ബാധിത സ്ത്രീകളിൽ 30 ശതമാനത്തിലധികം ബ്രെസ്റ് കാൻസർ ബാധിതർ ആണെന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. നേരത്തെ തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് സ്തനാര്‍ബുദം. എന്നാല്‍ പ്രധാന ഘട്ടത്തിലേയ്ക്ക് കടന്നാല്‍ അപകടകരമാകുന്ന അവസ്ഥയും ഈ രോഗത്തിനുണ്ട്. സ്ഥാനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ ഒക്ടോബർ മാസത്തിൽ തുടങ്ങിവച്ച ക്യാമ്പയിൻ ആണ് ഇങ്ക് ഇറ്റ് പിങ്ക്. ബ്രെസ്റ് ക്യാന്സറിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, സമയത്തു കണ്ടെത്തുന്നതിലൂടെ ഈ അസുഖം തടയാൻ സഹായിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രാഥമീക ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പലതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിലൊന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ 2020 ഒക്ടോബർ മാസം മാമ്മോഗ്രാമിന്‌ നൽകുന്ന 20 ശതമാനം ഇളവ്. മാമ്മോഗ്രാം എന്നത് സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ്. സ്തനങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന മാമ്മോഗ്രാം സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി കണക്കാക്കപ്പെടുന്നു. 40 മുതൽ 49 വരെ പ്രായമായ സ്ത്രീകൾ വർഷം തോറും അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാമ്മോഗ്രാം ചെയ്യണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. 50 മുതൽ 74 വരെ പ്രായമുള്ളവർ രണ്ടു വർഷത്തിലൊരിക്കലും അതിനു മുകളിൽ പ്രായമുള്ളവർ 10 വർഷത്തിൽ ഒരിക്കലെങ്കിലുമോ മാമ്മോഗ്രാം ചെയ്യേണ്ടതാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ സ്തനാർബുദം ചികിൽസിച്ചു മാറ്റാവുന്ന അസുഖമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ മാമ്മോഗ്രാം പരിശോധനകൾ നടത്തേണ്ടതിന്റെ പ്രാധാന്യമേറുന്നു. ഈ പ്രാധാന്യം എടുത്തുകാണിക്കാനാണ് ഒക്ടോബർ മാസം മുഴുവനും മാമ്മോഗ്രാമിന്‌ 20 ശതമാനം ഇളവ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് കൂടുതൽ സ്ത്രീകൾക്ക് ടെസ്റ്റ് നടത്താൻ പ്രചോദനമാകുമെന്നും അതുവഴി അർബുദ സാധ്യതയുടെ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും ഇവർ കൂട്ടിച്ചേർത്തു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •