National News

ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്: പ്രിയങ്കയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശം

Keralanewz.com

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.

പ്രിയങ്ക വാന്ദ്രയാണ് തന്നോട് പറഞ്ഞതെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരെ മാത്രമെ പ്രധാനമന്ത്രി സ്വാധീനിക്കുകയുള്ളൂ. അതിനാല്‍ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലിലെ തുളസി നഗറില്‍ കോണ്‍ഗ്രസ് നേതാക്കളോട് സംവദിക്കുന്നതിനിടെയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രിയങ്ക തന്നോട് പറഞ്ഞിരുന്നു. കാരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇത്തരത്തിലുള്ള പെണ്‍കുട്ടികളാണ്. അവരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ ഒപ്പം കൂട്ടണമെന്ന് കോണ്‍ഗ്രസിന്റെ യുവ സംഘടനകളോട് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അതേസമയം ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയെ എതിര്‍ത്ത് ഒരുവിഭാഗം ആളുകള്‍ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നാണ് ഉയരുന്ന വിമര്‍ശനം. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന തീരുമാനമടക്കം യുവാക്കള്‍ക്ക് ആവശ്യമായ നിയമനിര്‍മ്മാണം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിലെ എല്ലാ യുവാക്കളും മോദിയോടൊപ്പമാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പ്രിയങ്ക നടത്തിയിരിക്കുന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Facebook Comments Box