ഭരണങ്ങാനം വി.അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ പ്രധാന തിരുനാൾ ഇന്ന്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഭരണങ്ങാനം: ഭരണങ്ങാനം വി.അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ പ്രധാന തിരുനാൾ ഇന്ന്.

19 മുതൽ നടന്നുവരുന്ന അൽഫോൻസാമ്മയുടെ തിരുനാളിന് ബുധനാഴ്ച പരിസമാപ്തിയാകും. പ്രധാന തിരുനാളിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാനയർപ്പിച്ച് സന്ദേശം നൽകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തീർഥാടകർക്ക് പ്രവേശനം. കർദിനാളിന്റെ കുർബാന ഓൺലൈനായി കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അൽഫോൻസാമ്മയുടെ 75-ാം ചരമവാർഷികദിനം കൂടിയാണ് ഇപ്പ്രാവശ്യത്തെ പ്രധാന തിരുനാൾദിനം.

ചൊവ്വാഴ്ച വികാരി ജനറാൾ ഫാ. ജോസഫ് തടത്തിലും മാർ ജോസഫ് കല്ലറങ്ങാട്ടും കുർബാനയർപ്പിച്ച് സന്ദേശം നൽകി.

അൽഫോൻസാമ്മ ദൈവത്തിന്റെ സ്വരം ലോകത്തിനെ കേൾപ്പിച്ചവളാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

അമ്മയുടെ ആത്മീയ വഴികൾ കണ്ടെത്താനുള്ള ഒരു ശ്രമമായിരിക്കണം നമ്മുടെ ആത്മീയാഘോഷങ്ങൾ. സഹനത്തിന്റെ പാതയായിരുന്നു അൽഫോൻസാമ്മയുടേതെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •