Thu. May 2nd, 2024

കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ട എറണാകുളം – അങ്കമാലി രൂപതയിലെ വിമത വിഭാഗം ഇനി എവിടേക്ക്?

By admin Dec 29, 2023 #Rebel Priests
Keralanewz.com

കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ട എറണാകുളം – അങ്കമാലി രൂപതയിലെ വിമത വിഭാഗം ഇനി എവിടേക്ക്?

കഴിഞ്ഞ കുറേ കാലങ്ങളായി കത്തോലിക്കാ സഭയെ പ്രത്യേകിച്ച് സീറോ മലബാർ സഭയെ വെല്ലുവിളിച്ചു നിൽക്കുകയായിരുന്നു ഒരു വിഭാഗം വിശ്വാസികൾ. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപ്പാപ്പയുടെ കല്പനകൾ വരെ നിരസിക്കുന്നവരായി കഴിഞ്ഞു എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം. ഡിസംബർ ഇരുപത്തിയഞ്ചിന് സീറോ മലബാർ സഭയുടെ ഏകീകൃത കുർബാന സഭയുടെ എല്ലാ പള്ളികളിലും അർപ്പിക്കണം എന്നായിരുന്നു മാർപ്പാപ്പയുടെ കല്പന. എന്നാൽ ആ കല്പന പാലിക്കാൻ രൂപതയിലെ ഭൂരിഭാഗം പള്ളികളിലും ഉള്ള വൈദീകർ തയ്യാറായില്ല. ഇതുവഴി വിമതർക്ക് കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കി ഉള്ള വഴിയാണ് തുറന്നിരിക്കുന്നത്.കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയെ അനുസരിക്കാത്തവരെ സ്വീകരിക്കാൻ മറ്റുള്ള ഇതര ക്രൈസ്തവ സഭകളും തയ്യാറല്ല എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. വിമതർ നിലവിൽ ഉള്ള സഭയുടെ അധികാരികളെ അനുസരിക്കാത്തവർ ആയതിനാൽ ഇനി തങ്ങളുടെ സഭയിൽ വന്നാലും ഇതെ അനുസരണക്കേട് തന്നെ ഭാവിയിൽ തുടരാനാണ് സാധ്യത എന്ന് മറ്റുള്ള സഭ അധികാരികളും വിശ്വാസികളും പറയുന്നു.

Facebook Comments Box

By admin

Related Post