പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വി.എസ്.എസ്.സിയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: സ്വപ്‌ന പദ്ധതികളുടെ പ്രഖ്യാപനങ്ങളും പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി.
രാവിലെ 11 മണിയോടെ രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ പ്രധാനമന്ത്രി തുമ്ബയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പുറപ്പെട്ടു.
ഗഗന്‍യാനിലേക്കുള്ള സഞ്ചാരികളായ നാല് വ്യോമസേന പൈലറ്റുമാരുടെ പേരുകള്‍ പ്രധാനമന്ത്രി വി.എസ്.എസ്.സിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. ഇതടക്കം മൂന്ന് പദ്ധതികളുടെ പ്രഖ്യാപനമാണ് വി.എസ്.എസ്.സിയില്‍ നടക്കുക. 1,800 കോടിയുടെ പദ്ധതികളുടെ പ്രഖ്യാപനം നടക്കും.
ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന അഭ്യൂഹമുണ്ട്. യാത്രികരെ മോദി വേദിയിലേക്ക് ക്ഷണിച്ച് ആദരിക്കും. ഇവരുടെ കുടുംബാംഗങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷമാണ് ഐഎസ്‌ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട യുദ്ധവിമാനത്തിലെ നാല് പൈലറ്റുമാരും നാല് വര്‍ഷമായി പരിശീലനത്തിലാണ്. ബഹിരാകാശത്തിലെത്തുന്ന സംഘം മൂന്ന് ദിവസം അവിടെ തങ്ങിയ ശേഷം തിരികെയെത്തുന്നതാണ് പദ്ധതി.