Mon. Apr 29th, 2024

കോടികളുടെ ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് മലയാളി വ്യവസായികള്‍: വിശദാംശങ്ങള്‍ പുറത്ത്

By admin Mar 17, 2024 #Electoral bond #news
Keralanewz.com

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍.
യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20 കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബിന്റെ കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് കമ്ബനികള്‍ വാങ്ങിയത്. സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്ബുകോര്‍ത്ത കിറ്റെക്സ് എംഡി സാബു എം ജേക്കബ് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു.
2023 ജൂലൈ 5, ഒക്ടോബര്‍ 12 തീയതികളിലായാണ് രണ്ട് ഇടപാടുകളും നടന്നിട്ടുള്ളത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ കിറ്റെക്സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്‌ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് കിറ്റെക്സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്.

കിറ്റെക്സിന് പുറമെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ലുലു ഇന്ത്യാ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് സര്‍വ്വീസ് ലിമിറ്റഡ് എന്നിവയും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. മൂത്തൂറ്റ് 3 കോടിയുടെ ബോണ്ടും ലുലു 2 കോടിയുടെ ബോണ്ടും ജിയോജിത് 10 ലക്ഷത്തിന്റെ ബോണ്ടുമാണ് വാങ്ങിയത്.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ ലുലു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് കുറച്ച്‌ മാസങ്ങള്‍ മുമ്ബാണ് കമ്ബനി ബോണ്ട് വാങ്ങിച്ചത്.

Facebook Comments Box

By admin

Related Post