Kerala NewsPolitics

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

Keralanewz.com

പാലക്കാട് : തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ നിന്നും കൂടുമാറി മുന്‍ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ഭാസ്‌കരന്‍ (ഭാസി) സിപിഐഎമ്മില്‍ ചേർന്നു.

നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്-ബിജെപി സഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുമാറ്റം.

‘2000-2005, 2010-15 വരെയുള്ള കാലത്ത് നഗരസഭ കൗണ്‍സിലറായിരുന്നു. 2010-15ല്‍ വികസന കാര്യത്തെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി.

ജനറല്‍ വാര്‍ഡായപ്പോള്‍ എന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ല. 2015ല്‍ ഞാന്‍ പാര്‍ട്ടി മാറിയെന്ന് വ്യാജ പ്രചാരണം ഉണ്ടായി, എന്നെ ഒറ്റപ്പെടുത്തി.

പിന്നീട് പത്ത് വര്‍ഷത്തോളം ഒരു പാര്‍ട്ടയിലും പ്രവര്‍ത്തിച്ചിട്ടില്ല’, ഭാസി പറഞ്ഞു.

പി സരിന്‍ മുതല്‍ പത്താമത്തെയാളാണ് കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് കൂടുമാറുന്നത്. നഗരസഭയില്‍ ഇന്നും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് ഭരിക്കുന്നതെന്നും ഭാസി വ്യക്തമാക്കി.

പാലക്കാട് പ്രഗത്ഭരായ നേതാക്കള്‍ ഇല്ലാത്തതിനാലല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സിപിഐഎമ്മില്‍ ചേരാനുള്ള ആഗ്രഹം വ്യക്തമാക്കുകയായിരുന്നു

Facebook Comments Box