CRIMEInternational NewsKerala NewsPravasi newsReligion

അവസാന നിമിഷത്തില്‍ ആശ്വാസം ! കാന്തപുരത്തിൻ്റെ ഇടപെടലുകൾ ഫലം കണ്ടു,നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു

Keralanewz.com

ഇടപെടലുകൾ ഫലം കണ്ടു .അവസാന നിമിഷത്തില്‍ ആശ്വാസം, നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്

സൂഫി പണ്ഡിതരുമായി കാന്തപുരം നടത്തിയ ചര്‍ച്ചകള്‍ വിജയമായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഇടപെട്ടിരുന്നു. യമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചിരുന്നു.

2017 ജൂലൈയില്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വധശിക്ഷ പിന്നീട് ശരിവെക്കുകയായിരുന്നു.

അന്ന് മുതല്‍ ‘സേവ് നിമിഷ പ്രിയ’ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ മോചനത്തിനായി പണവും സ്വരൂപിച്ചിരുന്നു. ഹൂതി വിഭാഗത്തിൻ്റെ നിയന്ത്രണത്തിലുളള യമന്‍ പ്രവിശ്യയില്‍ നയതന്ത്ര ഇടപെടല്‍ അസാധ്യമായതാണ് മോചന ശ്രമം പരാജയപ്പെടാൻ കാരണമായത്. വിഷയം നിരവധി തവണ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

മോചനശ്രമത്തില്‍ ഇടപെടാനാകില്ലെന്ന കേന്ദ്രസര്‍ക്കാർ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഇടപടെലിനെ തുടര്‍ന്നാണ് നിമിഷ പ്രിയയുടെ അമ്മ പ്രേംകുമാരി യെമനിലേക്ക് മകളുടെ മോചനത്തിനായി പോകാന്‍ കേന്ദ്രാനുമതി ലഭിച്ചതും.

എന്തായാലും അവസാനം നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ സാധിക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്.

Facebook Comments Box