Kerala NewsNational NewsPoliticsReligion

തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’; സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളി ശിവൻകുട്ടി

Keralanewz.com

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’, എന്നായിരുന്നു പരിഹാസം

ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ് സുരേഷ് ഗോപിയെ കാണ്മാനില്ലെന്ന് പരിഹസിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഞങ്ങള്‍ തൃശ്ശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക’, എന്നായിരുന്നു മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലോ ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പരിഹാസവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത് വന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പേ ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു.

Facebook Comments Box