CRIMEKerala NewsPoliticsReligion

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

Keralanewz.com

കോട്ടയം: ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.

പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

കഴിഞ്ഞദിവസമാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. ലഹരി ഭീകരതയ്ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

22, 23 വയസാകുമ്ബോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ജോര്‍ജിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. മുസ്ലിം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശക്കേസില്‍ നിലവില്‍ ജാമ്യത്തിലാണ് പി.സി ജോര്‍ജ്.

Facebook Comments Box