ചരിത്രം വഴി മാറി, ഇന്ത്യൻ വനിതകൾ ഒളിംപിക് ഹോക്കി സെമിയിൽ

ടോക്യോ:ഒളിംപിക്സിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക് സെമി ഫൈനലിൽ കടന്നു.ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ

Read more

ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ:വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ:

Read more

സ്വര്‍ണവുമില്ല, വെള്ളിയുമില്ല; തുടര്‍ച്ചയായ 2-ാം ഒളിംപിക്‌സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ പി വി സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്യോ: ( 31.07.2021) സ്വര്‍ണവുമില്ല, വെള്ളിയുമില്ല, തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ പി വി സിന്ധുവിന് സെമിയില്‍ തോല്‍വി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍

Read more

ടോക്കിയോ ഒളിമ്പിക്സിൽ രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ

ടോക്യോ: ടോക്കിയോ ഒളിമ്പിക്സ് രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്നാണ് സെമിയിൽ പ്രവേശിച്ചത് . ക്വാർട്ടറിൽ ചൈനീസ്

Read more

ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുത്ത് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്

ടോക്യോ: വനിതാ താരങ്ങളുടെ വസ്ത്രധാരണത്തിന് അമിതപ്രാധാന്യം നൽകിയുള്ള സംപ്രേഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും.മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ

Read more

വീണ്ടും സൈബര്‍ ലോകത്ത്​ നാണംകെട്ട്​ ആലിയ ബട്ട്​; ഇത്തവണ ​അബദ്ധം പറ്റിയത്​ ഇങ്ങനെ

ന്യൂഡല്‍ഹി: കരിയറിന്‍റെ തുടക്കകാലത്ത്​ ചാറ്റ്​ഷോക്കിടെ നടത്തിയ ഒരു അഭിപ്രായ പ്രകടനം കൊണ്ട്​ ബോളിവുഡ്​ നടി ആലിയ ബട്ട്​ ട്രോള്‍ കഥാപാത്രമായി മാറിയിരുന്നു. ആനുകാലിക വിഷയങ്ങളിലെ താരത്തിന്‍റെ അറിവ്​

Read more

ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. ഇന്ത്യന്‍ വെള്ളിനക്ഷത്രം

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളുടെ ഭാരം ശാന്തതയോടെ കൈകളില്‍ ആവാഹിച്ചു സായികോം മീരാ ഭായ് ചാനു’മിറാക്കിള്‍’ ചാനുവായി. ടോക്കിയോയില്‍ വനിതകളും 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാ ഭായ് ചാനു ഇന്ത്യക്ക്മെഡല്‍ പട്ടികയില്‍ വെള്ളിത്തിളക്കം സമ്മാനിച്ചത്. ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനവുമായാണ് ചാനുവിന്റെവെള്ളി നേട്ടം. ചാനുവിന്റെ കൈകളില്‍ ഉയര്‍ന്നത് 202 കിലോ ഗ്രാം ഭാരം. സ്‌നാച്ചില്‍ 87 കിലോ ഗ്രാം. ജര്‍ക്കില്‍115 കിലോഗ്രാം. 21 വര്‍ഷത്തിന് ശേഷമാണ് ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. ചാനുവിന് മുന്‍പ് 2000 സിഡ്‌നിയില്‍ ആണ് ഇന്ത്യ വെങ്കലം മെഡല്‍ നേടിയത്. 21ാം വയസില്‍ 192 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാ ഭായ് ചാനു കുഞ്ചുറാണി ദേവിയുടെ 190 കിലോ ഗ്രാംറെക്കോര്‍ഡ് തകര്‍ത്ത് റിയോ ഒളിംപിക്‌സിന് പോയത്. നിരാശയോടെയാണ് തിരിച്ചെത്തിയത്. ആദ്യ ഒളിംപിക്‌സ്നല്‍കിയ സമ്മര്‍ദ്ധങ്ങളാണ് ഭാരമായതെന്ന് ചാനു തിരിച്ചറിഞ്ഞു. ഉയര്‍ച്ചയും താഴ്ചയും നല്‍കിയ പാഠങ്ങളില്‍നിന്നും ചാനു കരുത്ത് നേടി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന്റെ കിഴക്കു നോങ്‌പോക് കാക്ചിങില്‍ ജനനം. കഠിന ധ്വാനത്തിന്റെവഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യന്‍ കായികരംഗത്തിന്റെ നെറുകയിലേക്ക് മീരാ ഭായ് ചാനു ഭാരം ഉയര്‍ത്തിയത്. രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ ഭാരം കൈകളിലേറ്റിയാണ് ചാനു ടോക്കിയോയിലേക്ക് പറന്നതും. സഹോദരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ തട്ടിക്കളിച്ചു തുടങ്ങിയ ബാല്യം. ഇഷ്ടം പതിയെ അമ്ബെയ്ത്തിനോടായി. ലക്ഷ്യത്തിലേക്ക് അസ്ത്രം തൊടുക്കാനുള്ള പരിശീലകനെ തേടിയായി അലച്ചില്‍. നിരാശയായിരുന്നു ഫലം. ഇംഫാലില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയാണ് ചാനുവിന്റെ ഗ്രാമമായ നോങ്‌പോക് കാക്ചിങ്. ഒരുപരിശീലകനെ കിട്ടാന്‍ ഏറെ യാത്ര ചെയ്യണം. ഒരു അമ്ബെയ്ത്ത് പരിശീലകനെ തേടി ചാനു ഇംഫാലിലെ സായ്കേന്ദ്രത്തില്‍ എത്തി. നിരാശമാത്രം സമ്മാനിച്ച യാത്ര. അതിനിടെയാണ് മണിപ്പൂരി ഭാരോദ്വഹകയായ കുഞ്ജറാണി ദേവിയുടെ ചിത്രങ്ങള്‍ ചാനു കാണുന്നത്. ആചിത്രങ്ങള്‍ ചാനുവില്‍ സ്വാധീനം സൃഷ്ടിച്ചു. അമ്ബെയ്ത്തിനെ മനസില്‍ നിന്നു മായ്ച്ചു ചാനുഭാരോദ്വഹനത്തിന്റെ വഴിയിലേക്കിറങ്ങി. നോങ്‌പോക് കാക്ചിങ് ഗ്രാമത്തില്‍ നിന്നും നിത്യേന 22  22 കിലോ മീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് സഞ്ചരിച്ചു. ചാനു ഭാരോദ്വഹകയായി മാറി. ചാനുവിന്റെ കുതിപ്പിന് വേഗമേറി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി. 2016 ദേശീയ സീനിയര്‍ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം.

Read more

ഒളിംപിക്സ്; ഷൂട്ടിംഗില്‍ സൗരഭ് ചൗധരി ഫൈനലില്‍

ടോക്യോ: പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച്‌ ഇന്ത്യന്‍ താരം സൗരഭ്ചൗധരി. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചൗധരി ഫൈനലില്‍ പ്രവേശിച്ചത്. 586 പോയന്റുകളാണ് താരം നേടിയത്. 36 താരങ്ങള്‍ മാറ്റുരച്ച ഒന്നാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചൗധരി കാഴ്ചവെച്ചത്. എട്ടുപേരാണ്ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ്ചൗധരി.അഭിഷേക് വര്‍മ 17-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 575 പോയന്റുകളാണ് അഭിഷേകിന്നേടാനായത്. ഫൈനല്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

Read more

ഇന്ത്യ 225 റൺസിന്‌ പുറത്തായി

കൊളംബോ: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടി ശ്രീലങ്ക. ടോസ് നേടിബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്തായി. മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറാക്കിചുരുക്കിയിരുന്നു. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. സംഞ് ജുസാംസണ്‍ 46ഉം സൂര്യകുമാര്‍ യാദവ് 40ഉം റണ്‍സെടുത്ത് പുറത്തായി. അവശേഷിക്കുന്നവരില്‍ ആര്‍ക്കും 20 റണ്‍സ് പോലും തികയ് ക്കാനായില്ല. ലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ദുഷ്മന്തചമീര രണ്ടു വിക്കറ്റുകളും ചാമിക കരുണരത്‌നെ, നായകന്‍ ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുംവീഴ്ത്തി.

Read more

ലൈംഗികബന്ധം തടയുന്ന കിടക്കകൾ; പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധംതടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ്കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താഏജൻസികളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കംഅനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്ത ആശയവിനിമയത്തിലോ ഏർപ്പെടുന്നതിൽ നിന്ന്അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തും. “ലൈംഗികത തടയുന്ന” കിടക്കകൾ കാർഡ്ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരുവ്യക്തിയുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകൾ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ തകരാറിലായ കിടക്കകൾ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത. ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി മൂലം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്യോയില്‍ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്‌സ് മത്സരങ്ങള്‍നടക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം. വിജയികള്‍ക്കുള്ള മെഡല്‍ ദാന ചടങ്ങിലുംപുതുമകളുണ്ട്. മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യംഉണ്ടായിരിക്കില്ല. ഇത്തവണ മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ്ചെയ്യുക. വിജയികള്‍ക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ഗ്യാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തലണിയണം. സാധാരണയുള്ള മെഡലുകള്‍ സ്വീകരിച്ചശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കാണ് പുതിയ മെഡല്‍ ദാന ചടങ്ങിനെപ്പറ്റിയുള്ളവിവരങ്ങള്‍ പുറത്തു വിട്ടത്. ഓരോരുത്തർക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതാണ്. അതിൽ കൂടുതൽ ഭാരം കിടക്കയിലേക്ക് വന്നാൽ അത് തകർന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളുംകിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാൻ അൽപ്പം സമയം പിടിക്കും. ഇതുകൊണ്ടുതന്നെ ഈകിടക്കകളിൽ ലൈംഗിക ബന്ധം സാധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാർ പറയുന്നു. ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണിഎന്നിവരാണ് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്‌ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്യോയില്‍ എത്തും. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍പ്രകാശ് ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശ്മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട്ഒളിമ്പിക്സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന്‍ പ്രകാശും. ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. ഈ മാസം 17ന് 90 പേര്‍ അടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘംടോക്യോയിലേക്ക് തിരിക്കും. 23ആം തിയ്യതിയാണ് ടോക്യോയില്‍ കായിക മാമാങ്കത്തിന് തുടക്കമാകുന്നത്.

Read more