Sun. May 12th, 2024

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച്‌ തല കുനിക്കേണ്ടി വരും ; സുരേഷ് ഗോപി

By admin Dec 1, 2023
Keralanewz.com

കോട്ടയം : കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച്‌ തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

കേരളം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും കേരളത്തിലെ ഭരണപക്ഷത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് പരിശോധിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നാണിച്ച്‌ തലകുനിക്കേണ്ട അവസ്ഥയുണ്ടാകും. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ് ചെയ്തിമൂലം അര്‍ഹര്‍ക്ക് പദ്ധതികളെക്കുറിച്ച്‌ പോലും അറിയാനാകാത്ത അവസ്ഥയാണുള്ളത്.

അത് അടിസ്ഥാന വര്‍ഗത്തോട് ചെയ്യുന്ന കൊടിയ വഞ്ചനയും ചതിയുമാണ്. ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമോ ചങ്കോ ചങ്കുറപ്പോയുള്ള നേതാവുണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മികച്ച രീതിയില്‍ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്ന ജില്ലകള്‍ക്ക് തന്റെ മകളുടെ പേരില്‍ പുരസ്‌കാരം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Facebook Comments Box

By admin

Related Post