Sat. May 11th, 2024

സി.എ.എ. വിരുദ്ധ ഹര്‍ജികള്‍ ഇന്ന്‌ സുപ്രീം കോടതിയില്‍

By admin Mar 19, 2024
Keralanewz.com

കൊച്ചി : പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തിനെതിരായ ഹര്‍ജികളെല്ലാം സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും. നിയമം റദ്ദാക്കണമെന്നും പ്രാബല്യവിജ്‌ഞാപനം സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട്‌ കേരളസര്‍ക്കാര്‍ ഒറിജിനല്‍ സ്യൂട്ടും ഇടക്കാലഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്‌.

ഇടക്കാല ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനാണു സാധ്യത. വിജ്‌ഞാപനം നിലവില്‍വന്നതിനാല്‍ സ്‌റ്റേ ലഭിക്കാനും സാധ്യതയില്ല. കേരളത്തിനു മാത്രം ബാധകമായ സവിശേഷസാഹചര്യമല്ലാത്തതിനാല്‍ അടിയന്തരപരിഗണനയും ആവശ്യപ്പെടാനാവില്ല. സി.എ.എ. പ്രകാരം പൗരത്വത്തിന്‌ അര്‍ഹതയുള്ളവര്‍ കേരളത്തില്‍ ഉണ്ടാകാനും സാധ്യതയില്ല.ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്‌. നിയമം പാസായ 2020-ല്‍തന്നെ കേരളസര്‍ക്കാര്‍ ഒറിജിനല്‍ സ്യൂട്ട്‌ നല്‍കിയിരുന്നു. കഴിഞ്ഞാഴ്‌ച ചട്ടം വിജ്‌ഞാപനം ചെയ്‌തയുടന്‍ സ്‌റ്റേ ആവശ്യപ്പെട്ട്‌ ഇടക്കാലഹര്‍ജിയും നല്‍കി.

Facebook Comments Box

By admin

Related Post