Sun. May 12th, 2024

ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വീണ് യുവതി മരിച്ചു

By admin Jun 30, 2022 #news
Keralanewz.com

തിരുവല്ല; ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. വര്‍ക്കല ഗവ.ഹൈസ്‌കൂള്‍ അധ്യാപികയായ കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍ (37) ആണ് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ വിട്ടതിന് ശേഷം പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. അസ്വാഭാവിക മരണത്തിന് റെയില്‍വേ പോലിസ് കേസെടുത്തു

Facebook Comments Box

By admin

Related Post