Sun. May 12th, 2024

പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം; അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി

By admin Oct 6, 2023
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

കോഴിക്കോട്: കേരള പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം, പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.പൊതുജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം. അതിനാദ്യം തെറ്റായ പ്രവണതകള്‍ ഉടൻ തിരുത്തണം. എസ്‌പിമാര്‍ സ്റ്റേഷനില്‍ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാര്‍ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.അതെസമയം ലൈഫ് മിഷന്റെ വിവിധ പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാൻ ജില്ല തലത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേഖല യോഗത്തില്‍ നിര്‍ദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതിദാരിദ്ര്യവിഭാഗത്തില്‍പ്പെട്ടവര്‍ എങ്ങനെ ലൈഫ് പട്ടികയില്‍ പെടാതെ പോയി എന്നത് പരിശോധിച്ച്‌ അവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശിച്ചു. അതിദരിദ്രരെ ഇ.പി കാര്‍ഡ് ഉപയോഗിച്ച്‌ ലൈഫ് പദ്ധതിയില്‍ ചേര്‍ക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു.

Facebook Comments Box

By admin

Related Post