Sat. May 11th, 2024

ഇന്ത്യാ- ക്യാനഡ ;നയതന്ത്ര പ്രതിസന്ധി; ഇന്ത്യക്കാര്‍ രാജ്യം വിട്ടാല്‍ പണി കിട്ടുന്നത് കാനഡക്ക്; വിദ്യാര്‍ഥികളെ പിടിച്ചൂനിര്‍ത്താനൊരുങ്ങി യൂണിവേഴ്‌സിറ്റികള്‍;

By admin Oct 8, 2023
Keralanewz.com

കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധി ഇന്ത്യയന്‍ വിദ്യാര്‍ഥികളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയിട്ടുള്ളത്. ഇന്ത്യ കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ കാനഡയും കടുത്ത തീരുമാനമെടുക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

എന്നാല്‍ ഇതുവരെ സമാനമായ നിയന്ത്രണങ്ങള്‍ക്ക് കാനഡ മുതിരാത്തത് ഇന്ത്യന്‍ വിദ്യര്‍ഥികള്‍ക്ക് ആശ്വാസമാണ്.

യഥാര്‍ഥത്തില്‍ പ്രതിസന്ധിക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ പോലെ തന്നെ പ്രതിസന്ധി അനുഭവിക്കുന്നവരാണ് കനേഡിയന്‍ സര്‍വ്വകലാശാലകളും. പ്രതിസന്ധി രൂക്ഷമായേക്കുന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പല ഇന്ത്യന്‍ വിദ്യാര്‍ഥികളും കാനഡക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലേക്കും ചേക്കേറാന്‍ തീരുമാനിച്ചതാണ് കനേഡിയന്‍ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിച്ച്‌ അവരെ കാനഡയില്‍ തന്നെ പിടിച്ച്‌ നിര്‍ത്താനുള്ള ശ്രമത്തിലാണ് കനേഡിയന്‍ സര്‍വ്വകലാശാലകള്‍.

എന്താണ് കാരണം?
കാനഡയുടെ ഇന്ത്യന്‍ വിദ്യാര്‍ഥികളോടുള്ള പ്രിയത്തിന് കാരണം അറിയണമെങ്കില്‍ കനേഡിയന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെക്കുറിച്ച്‌ ആദ്യം അറിയണം. യഥാര്‍ത്ഥത്തില്‍ കാനഡയുടെ സമ്ബദ് വ്യവസ്ഥയില്‍ നല്ലൊരു പങ്ക് വഹിക്കുന്ന മേഖലയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസം. രാജ്യത്തെ അതിവേഗം വളരുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ബിസിനസ് മേഖല പ്രതിവര്‍ഷം 14.6 ബില്ല്യണ്‍ ഡോളറാണ് കനേഡിയന്‍ സമ്ബദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുന്നത്. അതായത് ഏകദേശം 12,000 കോടിയിലധികം ഇന്ത്യന്‍ രൂപ.

ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്. ഏകദേശം 40 ശതമാനം സ്റ്റഡി പെര്‍മിറ്റുകളാണ് ഓരോ വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡ അനുവദിച്ച്‌ നല്‍കുന്നത്. മറ്റ് രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് ബാക്കി 60 ശതമാനം സ്റ്റഡി പെര്‍മിറ്റുകളും കൈക്കലാക്കുന്നു. ശരാശരി 24 ലക്ഷം രൂപ വരെ ചെലവുള്ള കോഴ്‌സുകളാണ് കാനഡ വാഗ്ദാനം ചെയ്യുന്നത്. ടയര്‍ 2,3 കോളജുകള്‍ ഇതില്‍ നിന്നും കുറഞ്ഞ രൂപ ചെലവില്‍ കോഴ്‌സുകള്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ കണ്‍സള്‍ട്ടന്റുമാരില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 10,000 ലധികം പുതിയ വിദ്യാര്‍ഥികള്‍ ഇതിനോടകം തന്നെ ഐ.ഇ.എല്‍.ടി.എസ് ഉള്‍പ്പെടേയുള്ള ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷകള്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷത്തെ കാനഡ അഡ്മിഷന് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും വിദ്യാര്‍ഥികളില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കാവുന്ന വമ്ബിച്ച സാമ്ബത്തിക ലാഭം കനേഡിയന്‍ സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് വെക്കുമെന്ന് കരുതാനാവില്ല.

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി
നിലവിലെ നയതന്ത്ര പ്രതിസന്ധി വിദ്യാര്‍ഥികള്‍ക്ക് ആശങ്ക നല്‍കുന്നില്ലെങ്കിലും പല കുട്ടികളും കാനഡക്ക് പുറത്തേക്ക് തങ്ങളുടെ സാധ്യതകള്‍ പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. പല വിദ്യാര്‍ഥികളും തങ്ങളുടെ സുരക്ഷയെ കുറിച്ച്‌ ആശങ്കാകുലരാണെന്ന് അസോസിയേഷന്‍ ഓഫ് കണ്‍സള്‍ട്ടന്റ്‌സ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പ്രസിഡന്റ് അശോക് കുമാര്‍ ഭാട്ടിയ പറയുന്നു. പല വിദ്യാര്‍ഥികളും തങ്ങളുടെ കോഴ്‌സുകള്‍ മാറ്റി വെക്കുന്നതിനെ കുറിച്ചും, ഓണ്‍ലൈന്‍ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് ഒന്റാറിയോയിലെ കോനെസ്‌റ്റോഗ കോളജിന്റെ പ്രസിഡന്റ് ജോണ്‍ ടിബിറ്റ്‌സ് അഭിപ്രായപ്പെടുന്നത്.

‘ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക ഈ അനിശ്ചിതത്വമാണ്. വിസയുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും, അതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കും, വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഞങ്ങള്‍ വര്‍ഷത്തില്‍ 50 മില്യണ്‍ ഡോളര്‍ കോളേജിനായി ചെലവഴിക്കുന്നു.’ ജോണ്‍ ടിബിറ്റ്‌സ് പറയുന്നു.

സമാനമായ പ്രതികരണമാണ് ടൊറന്റോ യൂണിവേഴ്‌സിറ്റിയും പ്രസ്താവനയിലൂടെ പറഞ്ഞത്. വിദ്യാര്‍ഥികള്‍ പുതുവഴി തേടാന്‍ നിര്‍ബന്ധിതരായാല്‍ അത് കനേഡിയന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് വമ്ബിച്ച തിരിച്ചടി തന്നെ നല്‍കും. ഇതാണ് കനേഡിയന്‍ സര്‍വ്വകലാശകളെ ആശങ്കയിലാക്കുന്നത്.

Facebook Comments Box

By admin

Related Post