ഭൂപതിവ് ഭേദഗതി; കേരള കോൺഗ്രസ് (എം) സന്ദേശ യാത്രക്ക് നാളെ തൊടുപുഴയിൽ തുടക്കം കുറിക്കും.
തൊടുപുഴ :ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നിയമം പാസ്സാക്കിയ എൽ ഡി എഫ് സർക്കാരിനെ അഭിനന്ദിച്ചും ഭേദഗതി നടപ്പിലാക്കുന്നത്തോടെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന മുന്നേറ്റം ജനങ്ങളിൽ എത്തിക്കുന്നതിനുമായി കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര നാളെ ആരംഭിക്കും. തൊടുപുഴമുനിസിപ്പൽ മൈതാനിയിൽ രാവിലെ 9ന് ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ജാഥ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡന്റ് കൂടിയായ ജോസ് പാലത്തിനാലിനു പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തി പാറ അധ്യക്ഷത വഹിക്കും പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, അഡ്വ . അലക്സ് കോഴിമല,അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാകുന്നേൽ, ജിൻസൺ വർക്കി,ജയകൃഷ്ണൻ പുതിയേടത്ത്, മധു നമ്പൂതിരി, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, അംബിക ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിക്കും . ഇന്ന് ജാഥ കടന്നു ചെല്ലുന്ന പ്രദേശങ്ങൾ. 10 മണിക്ക് മുട്ടം. 10 .30 ന് കാഞ്ഞാർ. 11 ന് മൂലമറ്റം, 12 ന് പന്നിമറ്റം. ഒരു മണിക്ക് കലയന്താനി, രണ്ടുമണിക്ക് ഉടുമ്പന്നൂർ, മൂന്നിന് കരിമണ്ണൂർ, നാലുമണിക്ക് വണ്ണപ്പുറം, 5. 30ന് കീരീത്തോട് ചേരുന്ന സമാപന സമ്മേളനം പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും സന്ദേശയാത്ര നാളെ കഴിഞ്ഞ് (ചൊവ്വ )പര്യടനം നടത്തുന്ന പ്രദേശങ്ങൾ. രാവിലെ 9 മണിക്ക് പണിക്കൻ കുടിയിൽ കർഷക യൂണിയൻ എംസംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് പത്തുമണിക്ക് കമ്പിളികണ്ടം, 11ന് അടിമാലി, 11 .30ന് ആനച്ചാൽ, 12 .30ന് മൂന്നാർ, 1.30 ന് പൊട്ടൻകാട്, 3: 00ന് മണിക്ക് രാജാക്കാട്, 3 .30ന് ചെമ്മണ്ണാർ 4. 30ന് സേനാപതി, 5 .30ന് പൂപ്പാറ, 6.ന് രാജകുമാരിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രമോദ് നാരായൻ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.