Sun. May 12th, 2024

വിമാനത്തില്‍ കൗമാരക്കാരിക്ക് അടുത്തിരുന്ന് സ്വയംഭോഗം ചെയ്തുവെന്ന കേസ്: ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി യു.എസ് കോടതി

By admin Feb 1, 2024
Keralanewz.com

ഹവായിന്‍ എയര്‍ലൈന്‍സ്

ബോസ്റ്റണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരിയുടെ അടുത്തിരുന്ന് സ്വയംഭോഗം ചെയ്തുവെന്ന കേസില്‍ ആരോപണം നേരിട്ട ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി ബോസ്റ്റണ്‍ ഫെഡറല്‍ കോടതി.

തന്റെ് അടുത്തിരുന്ന് ഡോ. സുദീപ്ത മൊഹന്തി (33) സ്വയംഭോഗം ചെയ്തുവെന്ന് 14കാരിയാണ് മുത്തച്ഛനോട് പരാതിപ്പെട്ടതും അവര്‍ നിയമനടപടി സ്വീകരിച്ചതും.

ഡോക്ടര്‍ കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷം ബുധനാഴ്ച കോടതി വിധി പറയുകയായിരുന്നു.

2022 മേയില്‍ ഹവായിന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഹോനോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്ക് പോവുകയായിരുന്നു ഡോ.സുദീപ്തയും പരാതിക്കാരിയായ പെണ്‍കുട്ടിയും. ബെത്ത് ഇസ്രയേല്‍ ഡീകണ്‍സ് മെഡിക്കല്‍ സെന്ററിലെ ഫിസിഷ്യനായിരുന്നു ഡോക്ടര്‍.

വിമാനയാത്രയില്‍ തന്റെ പ്രതിശ്രുത വധു ഒപ്പമുണ്ടായിരുന്നുവെന്നും ഇങ്ങനെയൊരു ആരോപണം എങ്ങനെയാണ് ഉണ്ടായതെന്ന തനിക്കറിയില്ലായെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മറ്റുള്ളവരെ ശുശ്രൂഷിക്കാന്‍ ജീവിതം മാറ്റിവച്ചയാളാണ് താന്‍. ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയരുന്നത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ കഴുത്തുവരെ പുതുപ്പ്‌കൊണ്ട് മൂടിയാണ് ഇരുന്നതെന്നും അസ്വഭാവികമായ ചലനങ്ങള്‍ കാലുകള്‍ക്ക് ഉണ്ടായി എന്നും തനിക്ക് ബുദ്ധിമുട്ട് തോന്നിയതോടെ സമീപത്തുള്ള മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post