ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സമൂഹമാദ്ധ്യമങ്ങളില്‍ ഒന്നാണ് വാട്‌സ്‌ആപ്പ്. ചാറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും മിക്കവർക്കും പ്രിയം വാട്‌സ്‌ആപ്പിനോടാണ്.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന നിരവധി അപ്‌ഡേറ്റുകള്‍ വാട്‌സ്‌ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ഫീച്ചർ അവതരിപ്പിക്കുകയാണ് മെറ്റ. ചാറ്റുകള്‍ മറ്റാർക്കും തുറക്കാനാകാത്ത വിധം പൂട്ടി വയ്ക്കാൻ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചർ വെബ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാൻ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ്. ഈ ഫീച്ചർ മൊബൈല്‍ വേർഷനില്‍ എത്തിക്കഴിഞ്ഞു.
വാട്‌സ്‌ആപ്പിന്റെ വെബ് വേർഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ഉടൻ അവതരിപ്പിക്കുമെന്നാണ് മെറ്റ അറിയിക്കുന്നത്. പാഡ്‌ലോക്ക് പോലുള്ള ഈ ഐക്കണ്‍ ആപ്പിന്റെ സൈഡ് ബാറിലായിരിക്കും കാണുന്നത്. മൊബൈല്‍ വേർഷനില്‍ ഒരാളുടെ ചാറ്റ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ പ്രൊഫൈലിന്റെ അവസാനമായി ചാറ്റ് ലോക്ക് എന്ന ഐക്കണ്‍ കാണാൻ സാധിക്കും. ഫിംഗർ പ്രിന്റ് അല്ലെങ്കില്‍ ഫേസ് സ്‌കാനർ എന്നിവ ഉപയോഗിച്ചാണ് ചാറ്റ് ലോക്ക് ചെയ്യുന്നത്.
ലോക്ക് ചെയ്ത ചാറ്റ് വാട്‌സ്‌ആപ്പ് തുറക്കുമ്ബോള്‍ ചാറ്റ് സ്‌ക്രീനില്‍ കാണാനും സാധിക്കില്ല. സേർച്ച് ബാറില്‍ പേര് സെർച്ച് ചെയ്‌താല്‍ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഓരോ തവണ ചാറ്റ് തുറക്കാനും ഫിംഗർ പ്രിന്റോ ഫേസ് സ്‌കാനറോ ഉപയോഗിക്കണം. അതിനാല്‍ തന്നെ ലോക്ക് ചെയ്ത ചാറ്റ് മറ്റാർക്കും തുറക്കാൻ സാധിക്കുകയില്ല. ചാറ്റ് ലോക്ക് ചെയ്യേണ്ട എങ്കില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ഓഫ് ചെയ്‌താല്‍ മതിയാവും. വെബ് വേർഷനില്‍ സ്‌ക്രീൻ ലോക്കിന് പകരം പാസ്‌വേർഡ് ആയിരിക്കും ചാറ്റ് ലോക്ക് ചെയ്യാൻ നല്‍കേണ്ടി വരിക.