Sun. May 12th, 2024

കെ-ഫോണ്‍ ജൂണില്‍ വരും, സംസ്ഥാനത്തുടനീളം വൈഫൈഹോട്ട് സ്പോട്ടുകള്‍

By admin Mar 11, 2022 #news
Keralanewz.com

സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ച്‌, സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളില്‍ എത്തിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കെ-ഫോണ്‍ നെറ്റ് വര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കും. തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോര്‍ട്ടുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണെന്നും ധനമന്ത്രി വിശദീകരിച്ചു.

‘നിലവില്‍ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകും’ മന്ത്രി പറഞ്ഞു.

അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 823 കോടി രൂപ കിഫ്ബിയുടെ വിഹിതമാണ്. ബാക്കിതുക സംസ്ഥാന സര്‍ക്കാരും ഇലക്‌ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി വകയിരുത്തും. ഇതില്‍ 11 പുതിയ മികവിന്റെ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 22 കോടിയും ഉള്‍പ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post