Sat. May 11th, 2024

ആറംഗ ബൈക്ക് മോഷണ സംഘം പൊലീസ് പിടിയില്‍, സംഘത്തില്‍ നാല് കുട്ടികള്‍

By admin May 27, 2022 #news
Keralanewz.com

കൊടുങ്ങല്ലൂര്‍: ആറംഗ ബൈക്ക് മോഷണ സംഘം കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായവരില്‍ നാല് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. എറണാകുളം പറവൂര്‍ സ്വദേശികളായ മനു (20), കൈതാരം നോര്‍ത്ത് ചെറുപറമ്പില്‍ ഭഗവാന്‍ എന്നു വിളിക്കുന്ന ശരത് (18) എന്നിവര്‍ ഉള്‍പ്പെട്ട ആറംഗ സംഘമാണ് പിടിയിലായത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ് ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് സംഘം പിടിയിലായത്

സംഘത്തെ പടാകുളം ബൈപാസ്, കോട്ടപ്പുറം കോട്ട, എടവിലങ്ങ് എന്നിവിടങ്ങളില്‍ നിന്നായാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ്.എന്‍.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സ്പെഷ്യല്‍ ഡ്രൈവ് പ്രകാരം തൃശൂരില്‍ വ്യാപകമായ റെയ്ഡ് നടക്കുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ബൈക്ക് മോഷണത്തിന്റെ വിവരം ലഭ്യമാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്

Facebook Comments Box

By admin

Related Post