Sun. May 12th, 2024

കെ. സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണമെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

Keralanewz.com

എന്‍റെ മനസ് ബിജെപിക്കൊപ്പം എന്ന കെ.സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല. ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിയ്ക്കൊപ്പം ചേരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിയ്ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ. സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമാണെന്ന കെ.സുരേന്ദ്രന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എകെജി സെന്‍ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നതെന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി കൊടുത്തതിനുള്ള നന്ദി ആണോ ഈ പ്രസ്താവനകൾ എന്നും സുധാകരൻ ചോദിച്ചു.

Facebook Comments Box

By admin

Related Post

You Missed